ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഒന്നിലധികം ഓർഡറുകൾ നേടി എൽ&ടി കൺസ്ട്രക്ഷൻ

മുംബൈ: എൽ&ടി കൺസ്ട്രക്ഷന് ഇന്ത്യയിലും വിദേശത്തുമായി പുതിയ ഓർഡറുകൾ ലഭിച്ചു. കമ്പനിയുടെ പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ ബിസിനസിനാണ് ഓർഡറുകൾ ലഭിച്ചത്. കമ്പനിയുടെ പ്രോജക്ട് വർഗ്ഗീകരണം അനുസരിച്ച് ഓർഡറുകൾക്ക് 1000 കോടി മുതൽ 2500 കോടി രൂപ വരെ മൂല്യമുണ്ട്.

ഗുജറാത്തിൽ 765 കെവി ട്രാൻസ്മിഷൻ ലൈൻ സ്ഥാപിക്കുന്നതിനുള്ള ഓർഡറാണ് ആദ്യത്തേതെന്നും. ഇത് അന്തർ-സംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റത്തിൽ നിന്നുള്ള ‘ലഭ്യമായ പവർ ട്രാൻസ്ഫർ കപ്പാസിറ്റി’ വർദ്ധിക്കുമെന്നും കമ്പനി അറിയിച്ചു.

കൂടാതെ സ്ഥാപനത്തിന് വടക്കുകിഴക്കൻ സംസ്ഥാനത്തെ വിതരണ സംവിധാനം നവീകരിക്കുന്നതിനുള്ള ഓർഡറും ലഭിച്ചു. ഈ പദ്ധതിയുടെ പരിധിയിൽ ഇടത്തരം, താഴ്ന്ന വോൾട്ടേജ് വിതരണ ശൃംഖലകളുടെ ശക്തിപ്പെടുത്തൽ ഉൾപ്പെടുന്നു.

ഇവയ്ക്ക് പുറമെ സ്ഥാപനത്തിന്റെ ടി & ഡി വിഭാഗം യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്നുള്ള അന്താരാഷ്ട്ര ഓർഡറുകൾ സ്വന്തമാക്കി. ഇതിൽ പുതിയ 132 കെവി സബ്‌സ്റ്റേഷനുകൾ നിർമ്മിക്കാനുള്ള ആവർത്തിച്ചുള്ള ഓർഡറുകളും, സൗദി അറേബ്യയിൽ 380kV ഓവർഹെഡ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ഓർഡറും ഉൾപ്പെടുന്നു.

X
Top