എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്ത് ലാർസൻ ആൻഡ് ടൂബ്രോ

ഡൽഹി: ഗുജറാത്തിലെ ഹസീറയിൽ ഒരു പുതിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതായി ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ഓഗസ്റ്റ് 20-ന് പ്രഖ്യാപിച്ചു. പ്ലാന്റിന്റെ പ്രതിദിന ഉൽപ്പാദന ശേഷി 45 കിലോ ആയിരിക്കുമെന്ന് കമ്പനി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

ഹാസിറയിലെ എൽ ആൻഡ് ടിയുടെ എഎം നായിക് ഹെവി എൻജിനീയറിങ് കോംപ്ലക്സിൽ സ്ഥാപിച്ച പ്ലാന്റ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ ഉദ്ഘാടനം ചെയ്തു. ആൽക്കലൈൻ (380 kW), പിഇഎം (420 kW) സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന 800 kW ഇലക്‌ട്രോലൈസർ കപ്പാസിറ്റിക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്ലാന്റ് 990kW പീക്ക് DC കപ്പാസിറ്റിയുള്ള റൂഫ്‌ടോപ്പ് സോളാർ പ്ലാന്റും 500kWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും (BESS) ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി പ്ലാന്റിൽ 380 കിലോവാട്ടിന്റെ ആൽക്കലൈൻ ഇലക്‌ട്രോലൈസർ സ്ഥാപിച്ചു. പ്ലാന്റ് പ്രതിദിനം 45 കിലോഗ്രാം ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുമെന്നും, ഇത് കമ്പനിയുടെ ഹാസിറ മാനുഫാക്ചറിംഗ് കോംപ്ലക്‌സിൽ ക്യാപ്റ്റീവ് ഉപഭോഗത്തിനായി ഉപയോഗിക്കുമെന്നും എൽ ആൻഡ് ടി കൂട്ടിച്ചേർത്തു.

X
Top