ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രംവ്യാപാര ചര്‍ച്ച: യുഎസ് സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചുഇന്ത്യയില്‍ വില്‍ക്കുന്ന 99% മൈബൈല്‍ ഫോണും മെയ്ഡ് ഇൻ ഇന്ത്യതരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരം

10,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങലിന് എല്‍ആന്റ്ടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് കമ്പനിയായ ലാര്‍സണ്‍ ആന്റ് ടൗബ്രോ ഓഹരി തിരിച്ചുവാങ്ങലിനൊരുങ്ങുന്നു. നാല് വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ തവണയാണ്  കമ്പനി ഓഹരി തിരിച്ചുവാങ്ങലിന് ശ്രമിക്കുന്നത്. 10,000 കോടി രൂപയാണ് ഇത്തവണ ഈയിനത്തില്‍ ചെലവഴിക്കുക.

അതായത്, 3.3 കോടി ഓഹരികള്‍ 3000 രൂപ നിരക്കില്‍ തിരിച്ചുവാങ്ങും. നിലവിലെ വില 2562 രൂപയാണെന്നിരിക്കെ മികച്ച പ്രീമിയത്തിലാണ് ഓഹരി പിന്‍വലിക്കുന്നത്.2019 ലും കമ്പനി ഷെയര്‍ ബൈബാക്ക് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. കമ്പനി ഇത്തവണ ഓഹരി തിരിച്ചുവാങ്ങല്‍ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുകയാണെങ്കില്‍, 1950 ല്‍ ലിസ്റ്റുചെയ്തതിന് ശേഷം ഓഹരി ഉടമകള്‍ക്ക് ലഭ്യമാക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ മൂലധന വിതരണമായിരിക്കും ഇത്.

പ്രൈം ഡാറ്റാബേസ് അനുസരിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഹരി വാങ്ങല്‍ പ്രഖ്യാപനമാണ് എല്‍ ആന്‍ഡ് ടിയുടേത്.  എട്ട് കമ്പനികളുടെ ബോര്‍ഡുകള്‍ 2023 ല്‍ 18 കോടി മുതല്‍ 500 കോടി രൂപ വരെ ഓഹരി തിരിച്ചുവാങ്ങല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

X
Top