
മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ലാര്‍സണ്‍ ആന്റ് ടൂബ്രോ (എല്‍ ആന്റ് എസ് ) ഓഹരി തിങ്കളാഴ്ച 1.22 ശതമാനം ഉയര്‍ന്നു. 3631.10 രൂപയിലായിരുന്നു ക്ലോസിംഗ്.
ജൂണ്‍ പാദത്തില്‍ കമ്പനി 63678.92 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണിത്. അറ്റാദായം 25.7 ശതമാനമുയര്‍ന്ന് 4325.57 കോടി രൂപ.
ഒന്നാംപാദ ഫലങ്ങള്‍ ബ്രോക്കറേജുകളുടെ അനുമാനത്തെ കടത്തിവെട്ടുന്നതായി. 61,000 കോടി രൂപയുടെ വരുമാനവും 4325 കോടി രൂപയുടെ അറ്റാദായവുമാണ് ബ്രോക്കറേജുകള്‍ പ്രതീക്ഷിച്ചിരുന്നത്.
ബ്രോക്കറേജുകള്‍ ഓഹരിയില്‍ ബുള്ളിഷാണ്. മോതിലാല്‍ ഓസ്വാള്‍ 4200 രൂപ, ഐസിഐസിഐ സെക്യൂരിറ്റീസ് 4450 രൂപ, ജെഎം ഫിനാന്‍ഷ്യല്‍ 4313 രൂപ, ജെഫറീസ് 4230 രൂപ, നുവാമ 4200 രൂപലക്ഷ്യവിലകളില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു.
സിഎല്‍എസ്എ 4176 രൂപ ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിഗും മോര്‍ഗന്‍ സ്റ്റാന്‍ലി 4090 രൂപയില്‍ ഓവര്‍വെയ്റ്റ് റേറ്റിംഗുമാണ് നല്‍കുന്നത്.