എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

എൽപിജി വാണിജ്യ സിലിണ്ടർ വില കൂട്ടി

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു.

19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്.

എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്.

1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതിയ വില. ചെന്നൈയിൽ 1980.5 രൂപയായി വില വർധിച്ചിട്ടുണ്ട്.

X
Top