ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

ലോയൽ ടെക്സ്റ്റൈൽ മിൽസിന്റെ ഏകീകൃത അറ്റാദായത്തിൽ 22.46% വർദ്ധനവ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിലെ ലോയൽ ടെക്സ്റ്റൈൽ മിൽസിന്റെ അറ്റാദായം 2021 മാർച്ച് പാദത്തിലെ 15.18 കോടി രൂപയിൽ നിന്ന് 22.46 ശതമാനം ഉയർന്ന് 18.59 കോടി രൂപയായി. പ്രസ്തുത പാദത്തിലെ കമ്പനിയുടെ വിൽപ്പന 29.47 ശതമാനം ഉയർന്ന് 480.03 കോടി രൂപയായി. 2021 മാർച്ച് പാദത്തിൽ ഇത് 370.76 കോടി രൂപയായിരുന്നു. അതേപോലെ, 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ അറ്റാദായം 2021 സാമ്പത്തിക വർഷത്തിലെ 32.84 കോടിയിൽ നിന്ന് 195.52 ശതമാനം ഉയർന്ന് 97.05 കോടി രൂപയായി.

സമാനമായി, പ്രസ്തുത കാലയളവിലെ ലോയൽ ടെക്സ്റ്റൈൽ മിൽസിന്റെ വില്പന 2021 മാർച്ചിൽ അവസാനിച്ച മുൻവർഷത്തെ 1121.80 കോടിയിൽ നിന്ന് 57.55 ശതമാനം ഉയർന്ന് 1767.43 കോടി രൂപയായി. ടെക്‌സ്‌റ്റൈൽ വ്യവസായങ്ങൾക്ക് നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ലോയൽ ടെക്സ്റ്റൈൽ മിൽസ് ലിമിറ്റഡ്. ഇത് നൂൽ, തുണി, വസ്ത്രങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പ്രവർത്തിക്കുന്നത്. 

X
Top