കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

കുറഞ്ഞ ഒറ്റ അക്ക വളര്‍ച്ച: ഇടിവ് നേരിട്ട് മാരിക്കോ ഓഹരി, വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ബ്രോക്കറേജ് സ്ഥാപനം

മുബൈ: ബിസിനസ്സ് വളര്‍ച്ച രണ്ടാം പാദത്തില്‍ ഒറ്റ അക്കത്തിലൊതുങ്ങിയതിനെ തുടര്‍ന്ന് മാരിക്കോ ഓഹരികള്‍ ഇന്ന് അരശതമാനത്തിലേറെ ഇടിഞ്ഞു. 526.10 രൂപയിലാണ് നിലവില്‍ സ്‌റ്റോക്കുള്ളത്. ഉയര്‍ന്ന പണപ്പെരുപ്പം കാരണമുള്ള ഗ്രാമീണ ഡിമാന്റ് ചോര്‍ച്ചയാണ് വളര്‍ച്ച കുറച്ചത്.

മുന്‍നിര ഉത്പന്നമായ പാരച്യൂട്ട് കുറഞ്ഞ ഒറ്റ അക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം പാദാവസാനത്തില്‍ തിരിച്ചുകയറ്റത്തിന്റെ സൂചന നല്‍കി. കുറഞ്ഞ ഉത്പാദന ചെലവിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേയ്ക്ക് കൈമാറാന്‍ തയ്യാറായതോടെയാണിത്.

തുടര്‍ച്ചയായ കണക്കെടുപ്പില്‍ മാര്‍ജിന്‍ കുറവ് രേഖപ്പെടുത്തുമെന്ന് കമ്പനി പറയുന്നു. അതേസമയം വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വര്‍ധന കുറിക്കും. മോശം പ്രകടനത്തിനിടയിലും ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കാന്‍ ആഗോള ബ്രോക്കറേജ് സ്ഥാപനം ഗോള്‍ഡ്മാന്‍ സാക്ക്‌സ് തയ്യാറായിട്ടുണ്ട്.

ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത് 620രൂപ. ഗ്രാമീണ ഡിമാന്റിന്റെ കുറവ്, ഡയറക്ട് ഉപഭോക്തൃ ബ്രാന്റുകളുടെ വ്യാപാരകുറവ്, പണപ്പെരുപ്പം എന്നിവ നഷ്ടസാധ്യതകളാണെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് മുന്നറിയിപ്പ് നല്‍കുന്നു.

X
Top