സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ദീർഘകാല വാഹന ഇൻഷുറൻസിന് ഐആർഡിഎഐ നിർദേശം

ന്യൂഡൽഹി: 3, 5 വർഷ കാലാവധിയുള്ള വാഹന ഇൻഷുറൻസിന് കരടുനിർദേശവുമായി ഐആർഡിഎഐ(ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ).

ഇരുചക്രവാഹനങ്ങൾക്ക് 5 വർഷവും, കാറുകൾക്ക് 3 വർഷവും കാലാവധിയുള്ള തേഡ് പാർട്ടി, ഓൺ ഡാമേജ് കവറേജുകൾ അവതരിപ്പിക്കാനാണ് നിർദേശം. പ്രീമിയം ഒന്നിച്ച് അടയ്ക്കണം.

നോ ക്ലെയിം ബോണസ് ആനുകൂല്യവും ഈ ദീർഘകാല ഇൻഷുറൻസുകൾക്ക് നൽകാൻ വ്യവസ്ഥയുണ്ട്. പാർപ്പിടങ്ങൾക്ക് 30 വർഷം വരെ കാലാവധിയുള്ള ഇൻഷുറൻസും നിർദേശിച്ചിരിക്കുന്നു.

X
Top