ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ബാങ്കുകളുടെ പണലഭ്യത കമ്മി 1.5 ലക്ഷം കോടി രൂപ; ധനസഹായം നല്‍കിയതായി ആര്‍ബിഐ

ന്ത്യന്‍ ബാങ്കുകളിലെ പണലഭ്യത കമ്മി 1.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍കൂര്‍ നികുതി പേയ്മെന്റുകള്‍, രണ്ടാം പാദം അവസാനിക്കുന്നതിന് മുമ്പായി ജിഎസ്ടി പണമടയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ എന്നിവ മൂലമാണ് ബാങ്കുകളില്‍ പണ ലഭ്യത കുറഞ്ഞതിന് കാരണമായി വിലയിരുത്തുന്നത്.

ഇതിനെ തുടര്‍ന്ന് 1.5 ലക്ഷം കോടി രൂപയുടെ ധനസഹായം നല്‍കിയതായി ആര്‍ബിഐ വ്യക്തമാക്കി. ഇതിനു മുമ്പ് തന്നെ മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റിക്ക് കീഴില്‍ 1.97 ലക്ഷം കോടി ബാങ്കുകള്‍ കട൦ എടിത്തിട്ടുണ്ട്. കൂടാതെ 46,724 കോടി രൂപ പ്രത്യേക നിക്ഷേപ ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിട്ടും ഉണ്ട്.

ബാങ്കുകളുടെ പക്കല്‍ പണമില്ലാത്ത സാഹചര്യം പുതിയ വായ്പകള്‍ നല്‍കുന്നതിനെയും പണമിടപാടുകള്‍ നടത്തുന്നതിനെയും ബാധിക്കും. ഇത് നിക്ഷേപത്തിലും ഉപഭോഗത്തിലും കുറവുണ്ടാകും.

“നിലവിലെ പണപ്പെരുപ്പത്തിന്റെ ആക്കം തടയുന്നതിന് ഹൃസ്വകാല നിരക്കുകൾ ഉയർത്തി നിർത്താനും, രൂപയുടെ മൂല്യ൦ ഇടിയുന്നത് തടയാനും ആർ ബി ഐ പണലഭ്യത കമ്മി കുറയ്ക്കാനുള്ള നടപടി ഉടൻ സ്വീകരിക്കാൻ സാധ്യതയില്ല.

സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യ വാരമോ സര്‍ക്കാരിന്റെ മാസാവസാന ചെലവുകൾക്കായി പണം ചെലവിടുന്നതടുകൂടി പണലഭ്യത സാധാരണ നിലയിലാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ കൊട്ടക് മഹീന്ദ്ര ബാങ്കിലെ ഉപാസന ഭരദ്വാജ് പറഞ്ഞു.

പണലഭ്യത കമ്മിയുടെ കാരണങ്ങള്‍

മുന്‍കൂര്‍ നികുതി പേയ്മെന്റുകളുമായി ബന്ധപ്പെട്ട ഔട്ട്ഫ്‌ളോകള്‍: ബിസിനസുകാർ അവരുടെ പ്രതീക്ഷിക്കുന്ന വാർഷിക ലാഭത്തിനു മുന്‍കൂര്‍ നികുതി നല്‍കേണ്ടതുണ്ട്. ഈ പേയ്മെന്റുകള്‍ സാധാരണയായി വര്‍ഷം മുഴുവനും തവണകളായി അടക്കുന്നു.

ജൂണ്‍, സെപ്തംബര്‍ മാസങ്ങളിലെ തവണകളാണ് ഏറ്റവും വലുത്. അതിനാല്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് ഗണ്യമായ ഫണ്ട് പുറത്തേക്കൊഴുക്കിന് ഇടയാക്കും.

ജിഎസ്ടി പണമടയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍: ചരക്ക് സേവന നികുതി (ജിഎസ്ടി) അടക്കാന്‍ ബിസിനസുകള്‍ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നു.

വായ്പാ വളര്‍ച്ച: കഴിഞ്ഞ മാസങ്ങളില്‍ വായ്പ വളര്‍ച്ച ശക്തമായിരുന്നു. ഇത് ബാങ്കുകളില്‍ നിന്നുള്ള വായ്പയുടെ ആവശ്യം വര്‍ധിക്കാന്‍ കാരണമായി. എന്നാല്‍, പണലഭ്യതയുടെ കുറവ് മൂലം അപേക്ഷിക്കപ്പെട്ട മുഴുവൻ വായ്പ്പകളും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ഉയര്‍ന്ന വായ്പാ ചെലവുകള്‍: ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്ന് മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് സൗകര്യത്തിന് കീഴില്‍ കൂടുതല്‍ പണം കടം വാങ്ങുന്നു. ഇത് നിക്ഷേപത്തേക്കാള്‍ ചെലവേറിയ ഫണ്ടിംഗ് സ്രോതസ്സാണ്. ഇതുമൂലം ബാങ്കുകളുടെ വായ്പാ ചെലവ് വര്‍ധിച്ചു.

മന്ദഗതിയിലുള്ള വായ്പാ വളര്‍ച്ച: പണലഭ്യത കമ്മി വായ്പാ വളര്‍ച്ച മന്ദഗതിയിലാക്കുന്നു.

പണലഭ്യതക്കുറവ് നേരിടുമ്പോള്‍ പണം കടം കൊടുക്കാന്‍ ബാങ്കുകള്‍ കൂടുതല്‍ വിമുഖത കാണിക്കുന്നു. ഇത് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു

X
Top