എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

എല്‍ഐസിയുടെ വിപണി വിഹിതം 61. 07 ശതമാനമായി വർദ്ധിച്ചു

കൊച്ചി: വിപണി വിഹിതത്തില്‍ വർദ്ധനവുമായി എല്‍ഐസിയുടെ അ‍ർദ്ധവാർഷിക ഫലം. കഴിഞ്ഞ സാമ്പത്തികവ‍ർഷം അ‍ർദ്ധ വാർഷികത്തില്‍ 58.50 ശതമാനമുണ്ടായിരുന്ന വിപണി വിഹിതം നടപ്പുസാമ്പത്തിക വ‍ർഷത്തിലെ അർദ്ധവാ‍ർഷിക കണക്കനുസരിച്ച്‌ 61. 07 ശതമാനമായി വർദ്ധിച്ചു.

മൊത്തം പ്രീമിയം വരുമാനം 13.56 ശതമാനം വർദ്ധിച്ച്‌ 2,33,671 കോടി രൂപയായി. പുതിയ ബിസിനസ് പ്രീമിയം വരുമാനം 17.20 ശതമാനം വർദ്ധിച്ച്‌ 29538 കോടി രൂപയായി. മൊത്തം വാർഷിക പ്രീമിയ വരുമാനം 23.86 ശതമാനം ഉയ‍ർന്ന് 28,025 കോടി രൂപയായി വ‍ർദ്ധിച്ചു.

വ്യക്തിഗത ബിസിനസ് വാർഷിക പ്രീമിയ വരുമാനത്തിലും വർദ്ധനവുണ്ടായി. 24.08 ശതമാനം വർദ്ധിച്ച്‌ 18,163 കോടിയായും ഗ്രൂപ്പ് ബിസിനസ് വാർഷിക പ്രീമിയ വരുമാനം 23.44 ശതമാനം വർദ്ധിച്ച്‌ 9,862 കോടിയായും ഉയർന്നു.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയില്‍ വിവിധ ബിസിനസ് പാരാമീറ്ററുകളില്‍ സമഗ്രമായ വളർച്ച കൈവരിക്കുന്നതില്‍ എല്‍.ഐ.സി വിജയിച്ചെന്ന് സി.ഇ.ഒയും എം.ഡിയുമായ സിദ്ധാ‍ർത്ഥ മൊഹന്തി പറഞ്ഞു

X
Top