ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

അറ്റാദായം 15,952 കോടി രൂപയായി, നേട്ടമുണ്ടാക്കി എല്‍ഐസി ഓഹരി

ന്യൂഡല്‍ഹി:അറ്റാദായം 15,952 കോടി രൂപയായി ഉയര്‍ത്തിയ സെപ്തംബര്‍ പാദ പ്രകടനം എല്‍ഐസി ഓഹരിയെ ഉയര്‍ത്തി. 5.86 ശതമാനം നേട്ടത്തില്‍ 664.50 രൂപയിലാണ് സ്റ്റോക്ക് വ്യാപാരത്തിലുള്ളത്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 1433 കോടി രൂപയുടെ വര്‍ധനവാണ് അറ്റാദായത്തില്‍ കമ്പനി രേഖപ്പെടുത്തിയത്.

ജൂണ്‍ പാദത്തിലാകട്ടെ വെറും 682.9 കോടി രൂപമാത്രമായിരുന്നു അറ്റാദായം. ബിസിനസ് വളര്‍ച്ചയുടെ ഏകകമായ ഫസ്റ്റ് ഇയര്‍ പ്രീമിയം 9124.7 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാന പാദത്തിലിത് 8193.30 കോടി രൂപ മാത്രമായിരുന്നു.

അറ്റ പ്രീമിയം വരുമാനം 1.04 ലക്ഷം കോടി രൂപയില്‍ നിന്നും 1.32 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ലാഭവിഹിതമോ ബോണസ് ഓഹരികളോ പ്രഖ്യാപിക്കപ്പെട്ടേയ്ക്കും എന്ന വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കമ്പനി ഓഹരി ശക്തമായ പ്രകടനം കാഴ്ചവച്ചത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 2.5 ശതമാനം നേട്ടമുണ്ടാക്കാന്‍ സ്റ്റോക്കിനായി. 1.17 ശതമാനം ഉയര്‍ച്ചയില്‍ 628 രൂപയിലാണ് നവംബര്‍ 11 ന് ഓഹരി ക്ലോസ് ചെയ്തത്. എങ്കിലും ഐപിഒ വിലയുടെ അടുത്തെത്താന്‍ എല്‍ഐസിയ്ക്കായിട്ടില്ല.

മെയില്‍ നടത്തിയ 21,000 കോടി രൂപയുടെ ചരിത്രപരമായ ഐപിഒയ്ക്ക് ശേഷം സ്‌റ്റോക്ക് ഇതുവരെ 30 ശതമാനമാണ് ഇടിവ് നേരിട്ടത്.

X
Top