
മുംബൈ: സെഞ്ച്വറി എൻകയിലെ കമ്പനിയുടെ 2.06 ശതമാനം ഓഹരികൾ വിറ്റഴിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). ഓഹരി വിൽപ്പനയോടെ കമ്പനിയിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തം മുൻപത്തെ 5.494 ശതമാനത്തിൽ നിന്ന് 3.452 ശതമാനമായി ആയി കുറഞ്ഞു.
2019 നവംബർ 22 മുതൽ 2022 സെപ്റ്റംബർ 7 വരെയുള്ള കാലയളവിൽ ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെയാണ് വിൽപ്പന നടത്തിയതെന്നും. ഓഹരിയൊന്നിന് ശരാശരി 333.90 രൂപ നിരക്കിൽ 4,46,125 ഓഹരികളാണ് വിറ്റഴിച്ചതെന്നും എൽഐസി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
വ്യാവസായിക നൂൽ, ടെക്സ്റ്റൈൽ നൂൽ, നൈലോൺ ഫിലമെന്റ് നൂൽ, നൈലോൺ ടയർ കോർഡ് ഫാബ്രിക് തുടങ്ങിയ തുണിത്തരങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് സെഞ്ച്വറി എൻക (CEL). അതേസമയം 65 വർഷത്തിലേറെയായി ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന എൽഐസി രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറർ ആണ്.
ബിഎസ്ഇയിൽ എൽഐസി ഓഹരികൾ 0.57 ശതമാനം ഉയർന്ന് 657.40 രൂപയായപ്പോൾ സെഞ്ച്വറി എൻക ഓഹരികൾ 2.40 ശതമാനം ഉയർന്ന് 474.40 രൂപയിലെത്തി.