ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എല്‍ഐസി അറ്റാദായം 10,987 കോടി രൂപയായി ഉയര്‍ന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എല്‍.ഐ.സി) അറ്റാദായം നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവില്‍ അഞ്ച് ശതമാനം ഉയർന്ന് 10,987 കോടി രൂപയിലെത്തി.

അറ്റ പ്രീമിയം വരുമാനം ഇക്കാലയളവില്‍ അഞ്ച് ശതമാനം വർദ്ധനയോടെ 1.19 ലക്ഷം കോടി രൂപയായി. വ്യക്തിഗത, ഗ്രൂപ്പ് ബിസിനസ് പ്രീമിയങ്ങളില്‍ മികച്ച വളർച്ച നേടാൻ കമ്പനിക്ക് ഇക്കാലയളവില്‍ കഴിഞ്ഞു. ആദ്യ വർഷ പ്രീമിയം വരുമാനത്തില്‍ 63.51 ശതമാനം വിഹിതവുമായി എല്‍.ഐ.സി ഇപ്പോഴും വിപണി മേധാവിത്തം നിലനിറുത്തുകയാണ്.

വ്യക്തിഗത പ്രീമിയം വരുമാനം ആറ് ശതമാനം ഉയർന്ന് 71,474 കോടി രൂപയായി. അതേസമയം വ്യക്തിഗത മേഖലയിലെ പോളിസികളുടെ വില്‍പ്പന 14.75 ശതമാനം കുറഞ്ഞ് 30.39 ലക്ഷം കോടി രൂപയിലെത്തി.

ആദ്യ ബിസിനസിന്റെ മൂല്യം(വി.എൻ.ബി) 21 ശതമാനം ഉയർന്ന് 1,944 കോടി രൂപയായി. എല്‍.ഐ.സിയുടെ അസറ്റ് അണ്ടർ മാനേജ്‌മെന്റ് ആറ് ശതമാനം വർദ്ധിച്ച്‌ 57.05 ലക്ഷം കോടി രൂപയിലെത്തി.

പ്രതീക്ഷിച്ച നിലവാരത്തില്‍ ബിസിനസ് വളർച്ച നേടാൻ കഴിഞ്ഞ ത്രൈമാസത്തില്‍ കഴിഞ്ഞെന്ന് എല്‍.ഐ.സി മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ആർ.ദൊരൈസ്വാമി പറഞ്ഞു.

X
Top