എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

25 കമ്പനികളില്‍ പങ്കാളിത്തം ഉയര്‍ത്തി എല്‍ഐസി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ  നിക്ഷേപ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) രാസവസ്തുക്കള്‍, ബാങ്കുകള്‍, ലോഹങ്ങള്‍, വിവരസാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ചു. ഈ രംഗത്തുള്ള കുറഞ്ഞത് 25 കമ്പനികളിലെ  പങ്കാളിത്തം എല്‍ഐസി ഉയര്‍ത്തുകയായിരുന്നു. ഒന്നാം പാദത്തില്‍ ബെഞ്ച് മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും ഏതാണ്ട് 10 ശതമാനമാണുയര്‍ന്നത്.

അതേസമയം ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്‌മോള്‍കാപ്പ് എന്നിവ യഥാക്രമം 20 ശതമാനവും 21 ശതമാനവും നേട്ടം കൈവരിച്ചു. ഡാറ്റ പ്രകാരം ടാറ്റ കെമിക്കല്‍സിലെ പങ്കാളിത്തം 7.14 ശതമാനവും ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിലെ പങ്കാളിത്തം 4.04 ശതമാനമായുമാണ് ഇന്‍ഷൂറന്‍സ് ഭീമന്‍ ഉയര്‍ത്തിയത്. നേരത്തെ ഈ കമ്പനികളില്‍ 4.13 ശതമാനവും 2.03 ശതമാനവുമായിരുന്നു നിക്ഷേപം.

ഇതിനുപുറമെ, ഗുജറാത്ത് ഗ്യാസ് (1.67 ശതമാനത്തില്‍ നിന്ന് 3.22 ശതമാനം)അതുല്‍ ലിമിറ്റഡ് (2.32 ശതമാനത്തില്‍ നിന്ന് 3.76 ശതമാനം), ടെക് മഹീന്ദ്ര (8.07 ശതമാനത്തില്‍ നിന്ന് 9.47 ശതമാനം), സിപ്ല (2.15 ശതമാനത്തില്‍ നിന്ന് 3.47 ശതമാനം), എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് (2.15 ശതമാനത്തില്‍ നിന്ന് 3.47 ശതമാനം) എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് (5 ശതമാനത്തില്‍ നിന്ന് 5 ശതമാനം) എന്നിവയാണ് എല്‍ഐസി നിക്ഷേപമുയര്‍ത്തിയ സ്ഥാപനങ്ങള്‍.

ജൂണ്‍ 30 വരെ എല്‍ഐസിക്ക് എസ്ആര്‍എഫ്, ഡിസിബി ബാങ്ക് എന്നിവയില്‍ യഥാക്രമം 1.13 ശതമാനവും 1.09 ശതമാനവും ഓഹരികളുണ്ട്. മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ഈ രണ്ട് കമ്പനികളിലെയും പ്രധാന ഓഹരി ഉടമകളുടെ കൂട്ടത്തില്‍ ഇന്‍ഷുറന്‍സ് മേജര്‍ ഉണ്ടായിരുന്നില്ല. ഐടി മേഖലയില്‍ ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്‌റ്റ്വെയര്‍, കോഫോര്‍ജ്, എംഫാസിസ് എന്നിവയുടെ അധിക ഓഹരികളും എല്‍ഐസി വാങ്ങി.

നാഷണല്‍ അലുമിനിയം കമ്പനി, ഹിന്ദുസ്ഥാന്‍ സിങ്ക് എന്നിവയാണ് പങ്കാളിത്തമുയര്‍ത്തിയ മെറ്റല്‍ സ്‌പേസില്‍ നിന്നുള്ള ഓഹരികള്‍. ടാറ്റ പവര്‍ കമ്പനി, ഗെയില്‍ (ഇന്ത്യ), ഐആര്‍സിടിസി, ലുപിന്‍, മാരിക്കോ, എച്ച്പിസിഎല്‍, യുപിഎല്‍, ബെര്‍ഗര്‍ പെയിന്റ്‌സ്, ദീപക് നൈട്രൈറ്റ്, ഭാരത് ഡൈനാമിക്‌സ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നിവയാണ് എല്‍ഐസി നിക്ഷേപമാകര്‍ഷിച്ച മറ്റ് കമ്പനികള്‍.

X
Top