ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഓഹരി പങ്കാളിത്തം കൂട്ടി എൽഐസി

മുംബൈ: പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഓഹരി പങ്കാളിത്തം ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി.

4.05 ശതമാനത്തിൽ നിന്ന് 7.10 ശതമാനത്തിലേക്കാണ് പങ്കാളിത്തം വർധിപ്പിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ എൽഐസി വ്യക്തമാക്കി.

യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്ക് ഓഹരികൾ വാങ്ങാവുന്ന ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ‌ പ്ലേസ്മെന്റ് (ക്യുഐപി) വഴിയാണ് കൂടുതൽ ഓഹരികൾ എൽഐസി സ്വന്തമാക്കിയത്.

25.96 കോടി ഓഹരികൾ എൽഐസിക്ക് പുതുതായി ലഭിച്ചു. ഓരോ ഓഹരിക്കും 57.36 രൂപ വീതമായിരുന്നു ഇടപാട്.

X
Top