തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്

ന്യൂഡല്‍ഹി: 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 8.50 രൂപ അഥവാ 425 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (എല്‍ഐസിഎച്ച്എഫ്എല്‍). റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 29 ആണ് നിശ്ചയിച്ചിരിക്കുന്നത്.

ഓഹരിവില നിലവില്‍ 401.90 ആണെന്നിരിക്കെ 2.11 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്. സെപ്തംബര്‍ 19 ന് ഓഹരി എക്‌സ് ഡിവിഡന്റാകുമെന്നും എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി പറയുന്നു. 0.012 ശതമാനം ഉയര്‍ന്ന് 401.90 രൂപയിലാണ് ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

2022 5.93 ശതമാനം ഉയര്‍ന്ന ഓഹരി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1.13 ശതമാനത്തിന്റെ നേട്ടം കൈവരിച്ചു. ഒക്ടോബര്‍ 19, 2021 ന് കുറിച്ച 462.50 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 2022 ജൂണിലെ 291.75 രൂപ 52 ആഴ്ചയിലെ താഴ്ചയുമാണ്. നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്ന് 13.10 ശതമാനം താഴെയും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്ന് 37.75 ശതമാനം മുകളിലുമാണ് ഓഹരി.

1989 ല്‍ സ്ഥാപിതമായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഓഹരി 20751.13 കോടി രൂപ വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. എന്‍ബിഎഫ്‌സി സെക്ടറിലാണ് പ്രവര്‍ത്തനം. പലിശ, ഫീസ്, കമ്മീഷന്‍, സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലൂടെയാണ് വരുമാനം സൃഷ്ടിക്കുന്നത്.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 5302.50 കോടി വരുമാനം നേടി.മുന്‍പാദത്തേക്കാള്‍ .64 ശതമാനം കുറവാണിത്. 926.89 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

കമ്പനിയുടെ 45.24 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 20.67 ശതമാനം വിദേശ നിക്ഷേപകരും 19.21ശതമാനം ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top