ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സര്‍ക്കാറിന് 7324.34 കോടി രൂപ ലാഭവിഹിതം നല്‍കി എല്‍ഐസി

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ലാഭവിഹിത ഇനത്തില്‍ കേന്ദ്രസര്‍ക്കാറിന് 7324.34 കോടി രൂപ കൈമാറി. കമ്പനി സിഇഒയും എംഡിയുമായ ആര്‍ ദ്വെരെസ്വാമി ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ലാഭവിഹിതത്തിന്റെ ചെക്ക് നല്‍കുകയായിരുന്നു.

ധനകാര്യ സേവന വകുപ്പ് സെക്രട്ടറി നാഗരാജു എം, ജോയിന്റ് സെക്രട്ടറി പര്‍ശന്ത് കുമാര്‍ ഗോയല്‍, എല്‍ഐസി മാനേജിംഗ് ഡയറക്ടര്‍മാരായ സത് പാല്‍ ഭാനു, ദിനേശ് പന്ത്, രത്നാകര്‍ പട്നായിക്, വടക്കന്‍ മേഖലയുടെ ഇസഡ്എം (ഇന്‍ചാര്‍ജ്) ജെ.പി.എസ്. ബജാജ് എന്നിവര്‍ സന്നിഹിതരായി.

69 വര്‍ഷം പൂര്‍ത്തിയാക്കിയ എല്‍ഐസി രാജ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് മാര്‍ക്കറ്റ് ലീഡറാണ്. 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ആസ്തി അടിത്തറ 56.23 ലക്ഷം കോടി രൂപ.

10987 കോടി രൂപയാണ് ജൂണ്‍പാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം കൂടുതല്‍. അറ്റ പ്രീമിയം വരുമാനം 5 ശതമാനം ഉയര്‍ന്ന് 1.19 ലക്ഷം കോടി രൂപയായപ്പോള്‍ സോള്‍വെന്‍സി റേഷ്യോ 1.99 ശതമാനത്തില്‍ നിന്നും 2.17 ശതമാനമായി ഉയര്‍ന്നു.

മൊത്തം നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും യഥാക്രമം 21 ശതമാനവും 36 ശതമാനവും ഇടിഞ്ഞ് 8436.5 കോടി രൂപയും 4 കോടി രൂപയുമാണ്. ബ്രോക്കറേജുകള്‍ ഓഹരിയില്‍ ബുള്ളിഷാണ്.

55 ശതമാനം വരെയുള്ള നേട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോതിലാല്‍ ഓസ്വാള്‍ 1080 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മക്വാറി 1215 രൂപ ലക്ഷ്യവിലയില്‍ ഔട്ട്പെര്‍ഫോം റേറ്റിംഗും സിറ്റി 1370 രൂപ ലക്ഷ്യവിലയില്‍ വാങ്ങല്‍ റേറ്റിംഗും നല്‍കുന്നു.

X
Top