ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

എല്‍ഐസിക്ക് പുതിയ തലവന്‍

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിക്ക് പുതിയ തലവനായി. ആര്‍ ദൊരൈസ്വാമി ആകും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ സാരഥി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ നിയമന സമിതിയുടെ അംഗീകാരത്തിനുശേഷം ധനകാര്യ സേവന വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്നു വര്‍ഷത്തേയ്ക്കാണ് പുതിയ നിയമനം. എല്‍ഐസി എംഡി, സിഇഒ പദവികള്‍ ദൊരൈസ്വാമി വഹിക്കും. 2025 ജൂണ്‍ 11 ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബ്യൂറോ (എഫ്എസ്‌ഐബി) ദൊരൈസ്വാമിയുടെ പേര് ഈ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിരുന്നു.

2028 ഓഗസ്റ്റ് 28 ന് 62 വയസ് തികയുന്നതോടെ ഈ അദ്ദേഹം ഈ സ്ഥാനത്തുനിന്ന് വിരമിക്കും.
പുതിയ സ്ഥാനങ്ങളിലേയ്ക്ക് എത്തുന്നതിനു മുമ്പ് എല്‍ഐസിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു ദൊരൈസ്വാമി. എല്‍ഐസിക്ക് അതിന്റെ തലവനെ കൂടാതെ നാല് മാനേജിംഗ് ഡയറക്ടര്‍മാരുണ്ട്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 5.79 ലക്ഷം കോടി രൂപയാണ് ഈ പൊതുമേഖല ഭീമന്റെ വിപണിമൂല്യം. ഓഹരി വിപണികളിലും നിക്ഷേപപ്രിയ ഓഹരികളില്‍ ഒന്നാണ് എല്‍ഐസി. നിലവില്‍ ഓഹരി വില 916.40 രൂപയാണ്.

ഓപ്പറേഷന്‍സ്, മാര്‍ക്കറ്റിംഗ്, ടെക്‌നോളജി, അക്കാദമിക്‌സ് മേഖലകളില്‍ 38 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ദൊരൈസ്വാമി. പുതിയ പദവിയില്‍ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് കമ്പനിക്കും, നിക്ഷേപകര്‍ക്ക് നേട്ടമാകുമെന്നു വിശ്വസിക്കപ്പെടുന്നു.

ചെന്നൈയിലെ സതേണ്‍ സോണല്‍ ഓഫീസില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്), റീജിയണല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ് / ചീഫ് ലൈഫ് ഇന്‍ഷുറന്‍സ് ഉപദേഷ്ടാവ്), റീജിയണല്‍ മാനേജര്‍ (പെന്‍ഷന്‍ & ഗ്രൂപ്പ് സ്‌കീമുകള്‍) എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

കേരളത്തിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. എല്‍ഐസി കോട്ടയം ഡിവിഷന്റെ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ആയിരുന്നു. ചെന്നൈ-1, തഞ്ചാവൂര്‍, പൂനെ ഡിവിഷനുകളുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മധുരൈ കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ വ്യക്തിയാണ് ദൊരൈസ്വാമി. പൂനെയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമിയില്‍ റിസര്‍ച്ച് അസോസിയേറ്റായിരുന്നു.

ഇന്‍ഷുറന്‍സ് മാനേജ്മെന്റ്- ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കായി മൈക്രോ ഇന്‍ഷുറന്‍സ്, ഇന്‍ഷുറന്‍സ് നിയമം, നിയന്ത്രണങ്ങള്‍, ഉല്‍പ്പന്ന വികസനം, ഉള്ളടക്ക വികസനം എന്നിവയില്‍ ഒന്നിലധികം പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍ഐസിയുടെ 17-ാം ബാച്ചിലെ ഡയറക്ട് റിക്രൂട്ട് ഓഫീസറാണ് ദൊരൈസ്വാമി.

X
Top