റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

ഐസിഐസിഐ ബാങ്കിന്‍റെ ഓഹരി ഏറ്റെടുക്കാൻ എൽഐസിക്ക് അനുമതി

ന്യൂഡൽഹി: എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഏറ്റെടുക്കാൻ ലൈഫ് ഇൻഷ്വറൻസ് കോർപറേഷന്(എൽഐസി) അനുമതി നൽകിയതിനു പിന്നാലെ സമാന രീതിയിൽ ഐസിഐസിഐ ബാങ്കിന്‍റെ ഓഹരി ഏറ്റെടുക്കുന്നതിനും ആർബിഐയുടെ അനുമതി.

ഐസിഐസിഐ ബാങ്കിന്‍റെ അടവ് മൂലധന ഓഹരിയുടെ 9.99 ശതമാനമോ വോട്ടിംഗ് അവകാശം നേടുന്നതിന് പര്യാപ്തമായ ഓഹരിയോ ഏറ്റെടുക്കാനാണ് അനുമതി.

അംഗീകാരം നൽകിയ ദിവസം മുതൽ ഒരു വർഷക്കാലത്തേക്കാണ് ഏറ്റെടുക്കലിനു നിയമസാധുതയുള്ളത്. ഈ കാലയളവിൽ ഓഹരി ഏറ്റെടുക്കാത്തപക്ഷം കാലഹരണപ്പെടുന്നതാണെന്നും അനുമതിയിൽ വ്യക്തമാക്കുന്നു.

2026 സെപ്റ്റംബർ നാലിനു രാത്രി ഒന്പതോടെ അപേക്ഷകരായ എൽഐസിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള അനുമതിപത്രം എക്സ്ചേഞ്ച് ഫയലിംഗിനായി ഐസിഐസിഐക്കും നൽകിയിട്ടുണ്ട്. ഓഹരി ഏറ്റെടുക്കലിന് ബാധകമായ നിയമപരവും നിയന്ത്രണപരവുമായ വ്യവസ്ഥകളും കേന്ദ്രബാങ്ക് നിർദേശിച്ച നിബന്ധനകൾക്കു വിധേയമായിരിക്കും.

എച്ച്ഡിഎഫ്സി ബാങ്കിൽ അടവ് മൂലധനത്തിന്‍റെ 9.99 ശതമാനമോ വോട്ടിംഗ് അവകാശം നേടുന്നതിന് പര്യാപ്തമായതോ ആയ ഓഹരികൾ ഏറ്റെടുക്കാനുള്ള ആർബിഐ അനുമതി ഓഗസ്റ്റ് 19ന്‍റെ റെഗുലേറ്ററി ഫയലിംഗിലാണു വ്യക്തമാക്കിയത്.

എച്ച്ഡിഎഫ്സി ബാങ്ക് ഫയലിംഗ് പ്രകാരം ബാങ്കിന്‍റെ ആകെ മൂലധന ഓഹരിയുടെ 4.11 ശതമാനമാണ് എൽഐസിയുടെ കൈവശമുള്ളത്.

X
Top