എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

നാഗ്പൂർ പവർ & ഇൻഡസ്ട്രീസിലെ 2% ഓഹരി വിറ്റ് എൽഐസി

മുംബൈ: നാഗ്പൂർ പവർ & ഇൻഡസ്ട്രീസിലെ കമ്പനിയുടെ ഓഹരി പങ്കാളിത്തം കുറച്ച് എൽഐസി. കമ്പനിയിലെ തങ്ങളുടെ 2 ശതമാനത്തിലധികം വരുന്ന ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചതായി അറിയിച്ച് എൽഐസി. വിൽപ്പനയിലൂടെ കമ്പനിയിലെ കോർപ്പറേഷന്റെ ഓഹരി പങ്കാളിത്തം 8.33 ശതമാനമായി കുറഞ്ഞു.

2021 സെപ്റ്റംബർ 30 മുതൽ 2022 ഓഗസ്റ്റ് 24 വരെയുള്ള കാലയളവിലാണ് നാഗ്പൂർ പവർ & ഇൻഡസ്ട്രീസിലെ 2 ശതമാനം ഓഹരി വിറ്റഴിച്ചതെന്ന് എൽഐസി ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഓഹരിയൊന്നിന് ശരാശരി 58.94 രൂപ എന്ന നിരക്കിൽ നടന്ന ഇടപാടിന്റെ മൂല്യം 1.72 കോടി രൂപയാണ്.

നാഗ്പൂർ പവർ ആൻഡ് ഇൻഡസ്ട്രീസിന്റെ വിപണി മൂലധനം 87.74 കോടി രൂപയാണ്. പ്രാഥമികമായി മെറ്റൽ റിക്കവറി ബിസിനസ്സിലാണ് കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നതെങ്കിലും അതിന്റെ അനുബന്ധ സ്ഥാപനം വഴി ഇലക്ട്രിക്കൽ മേഖലയിലും ഇത് പ്രവർത്തിക്കുന്നുണ്ട്. അതേസമയം വ്യാഴാഴ്ച എൽഐസിയുടെ ഓഹരികൾ 0.67 ശതമാനം ഉയർന്ന് 681.00 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top