കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ബിപിസിഎല്ലിൽ 1,598 കോടി രൂപ നിക്ഷേപിച്ച് എൽഐസി

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (ബിപിസിഎൽ) 1,598 കോടി രൂപ നിക്ഷേപിച്ച് എൽഐസി. നിക്ഷേപത്തിലൂടെ കമ്പനിയുടെ 2 ശതമാനത്തിലധികം വരുന്ന ഓഹരികൾ എൽഐസി സ്വന്തമാക്കി. കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് നിർദിഷ്ട നിക്ഷേപം നടന്നത്.

ഈ ഇടപാടോടെ ബിപിസിഎല്ലിലെ കമ്പനിയുടെ ഓഹരി പങ്കാളിത്തം 15,25,08,269 ൽ നിന്ന് 19,61,15,164 ഇക്വിറ്റി ഓഹരികളായി ഉയർന്നതായും. ഇത് അതിന്റെ ഓഹരി മൂലധനത്തിന്റെ 9.04 ശതമാനം വരുമെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് ഭീമൻ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ക്രൂഡ് ഓയിൽ ശുദ്ധീകരണത്തിലും പെട്രോളിയം ഉൽപന്നങ്ങളുടെ വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന ബിപിസിഎല്ലിന്റെ വിപണി മൂലധനം 67,301 കോടി രൂപയാണ്. ബിപിസിഎല്ലിന്റെ ഓഹരിയൊന്നിന് ശരാശരി 336.43 രൂപ നിരക്കിലാണ് എൽഐസി ഓഹരികൾ വാങ്ങിയത്.

നിലവിൽ എൽഐസിയുടെ ഓഹരികൾ 0.52 ശതമാനം ഇടിഞ്ഞ് 625.05 രൂപയിലും ബിപിസിഎൽ ഓഹരികൾ 0.85 ശതമാനം ഇടിഞ്ഞ് 307.65 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്.

X
Top