വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

എല്‍ഐസിക്ക് പുതിയ മാനേജിംഗ് ഡയറക്റ്റര്‍മാര്‍

ന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പുതിയ മാനേജിംഗ് ഡയറക്ടര്‍മാരായി രത്നാകര്‍ പ്ടനായികും ദിനേഷ് പന്തും ചുമതലയേറ്റു. കമ്പനിയുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടത്തിലാണ് ഇരുവരും ചുമതലയേല്‍ക്കുന്നത്.

1990 മാര്‍ച്ചിലാണ് എല്‍ഐസിയില്‍ ഡയറക്റ്റ് റിക്രൂട്ട് ഓഫീസറായി ത്നാകര്‍ പ്ടനായിക് കരിയര്‍ ആരംഭിക്കുന്നത്. എല്‍ഐസിയുടെ നിക്ഷേപ വിഭാഗം എക്്‌സിക്യുട്ടീവ് ഡയറക്ടറായും ചീഫ് ഇന്‍വസ്റ്റ്‌മെന്റ് ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്‍ഡോര്‍, ജംഷഡ്പൂര്‍ എന്നിവിടങ്ങളില്‍ സീനിയര്‍ ഡിവിഷണല്‍ മാനേജരായും രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കമ്പനിയുടെ റീജണല്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍ഐസിയില്‍ 35 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട് അദ്ദേഹത്തിന്. ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫെല്ലോ മെമ്പര്‍ കൂടിയാണ് രത്നാകര്‍.

2022ല്‍ എല്‍ഐസിയുടെ പ്രഥമ ഓഹരി വില്‍പന (ഐപിഒ) വന്‍ വിജയമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രൊഫഷണലാണ് ദിനേഷ് പന്ത്. 1989ല്‍ ഡയറക്റ്റ് റിക്രൂട്ട് ഓഫീസറായാണ് കരിയര്‍ ആരംഭിക്കുന്നത്.

നിലവില്‍ എല്‍ഐസിയുടെ ആക്ച്വറി ആന്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ദിനേഷ് പന്ത്, 2017 മുതല്‍ കമ്പനിയുടെ ബോര്‍ഡില്‍ പ്രത്യേക ക്ഷണിതാവാണ്. എല്‍ഐസിയുടെ ഇന്‍വസ്റ്റ്‌മെന്റ് കമ്മിറ്റി, റിസ്‌ക് കമ്മിറ്റി, വിത്ത്- പ്രൊഫിറ്റ് കമ്മിറ്റി എന്നിവയില്‍ അംഗമാണ്. കെനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെന്‍ഇന്ത്യ അഷുറന്‍സ് കമ്പനിയുടെ ജനറല്‍ മാനേജരായി (ലൈഫ്) സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം.

X
Top