എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അറ്റാദായം 14 മടങ്ങ് ഉയര്‍ത്തി എല്‍ഐസി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനി, എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 9544 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് പതിന്നാല് മടങ്ങ് അധികം.

683 കോടി രൂപ മാത്രമായിരുന്നു മുന്‍വര്‍ഷത്തെ ജൂണ് പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. അറ്റ പ്രീമിയം വരുമാനം അതേസമയം, 98363 കോടി രൂപയില്‍ സ്ഥിരമായി തുടര്‍ന്നു. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 29 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

13248 കോടി രൂപ മാര്‍ച്ച് പാദ അറ്റാദായം നേടാന്‍ കമ്പനിയ്ക്കായിരുന്നു. പ്രീമിയം വരുമാനം തുടര്‍ച്ചയായി 25 ശതമാനം കുറഞ്ഞു. അതേസമയം നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം 30 ശതമാനം ഉയര്‍ന്ന് 90309 കോടി രൂപയിലെത്തി.

മറ്റ് വരുമാനങ്ങള്‍ 53 ശതമാനം കുറഞ്ഞ് 75 കോടി രൂപയായിട്ടുണ്ട്.0.35 ശതമാനം താഴ്ന്ന് 641.70 രൂപയിലാണ് കമ്പനി ഓഹരി വ്യാഴാഴ്ച ക്ലോസ് ചെയ്തത്.

X
Top