അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ദീപാവലിയോടനുബന്ധിച്ച് രണ്ട് മെഗാ ഐപിഒകള്‍

മുംബൈ: ദീപാവലിയോടനുബന്ധിച്ച് രണ്ട് മെഗാ ഐപിഒ(പ്രാരംഭ പബ്ലിക് ഓഫറിംഗ്)കള്‍ നടക്കും.  ടാറ്റ ക്യാപിറ്റലും എല്‍ജി ഇലക്ട്രോണിക്‌സുമാണ് തങ്ങളുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുക.

ടാറ്റ ക്യാപിറ്റല്‍
ടാറ്റാ ഗ്രൂപ്പിന്റെ സാമ്പത്തിക സേവന വിഭാഗമായ ടാറ്റാ ക്യാപിറ്റല്‍ 17,000 കോടി രൂപയാണ് സമാഹരിക്കുന്നത്.

ഏകദേശം 210 ദശലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവും 265.8 ദശലക്ഷം ഓഹരികളുടെ ഓഫര്‍ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്ന ഐപിഒയില്‍ ടാറ്റ സണ്‍സ് 23 ദശലക്ഷം ഓഹരികള്‍ വിറ്റഴിക്കും.ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്സി) 35.8 ദശലക്ഷം ഓഹരികള്‍ വരെ വില്‍പന നടത്തും.

തുക ടയര്‍-1 മൂലധനം ശക്തിപ്പെടുത്തുന്നതിനും വായ്പ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമാണ് വിനിയോഗിക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇഷ്യു. വലിയ ബാങ്കിംഗ് ഇതര ധനകാര്യകമ്പനികള്‍ സെപ്തംബറിനകം ഓഹരികള്‍ ലിസ്റ്റ് ചെയ്യണമെന്ന്് ആര്‍ബിഐ നിര്‍ദ്ദേശമിറക്കിയിരുന്നു. എങ്കിലും ടാറ്റ ക്യാപിറ്റലിന് കൂടുതല്‍ സമയം അനുവദിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ടാറ്റ ഗ്രൂപ്പ് നടത്തുന്ന ആദ്യ ഐപിഒയാണ് ടാറ്റ ക്യാപിറ്റലിന്റേത്.

ഹ്യൂണ്ടായ് മോട്ടോര്‍ 27,870 കോടി രൂപ സമാഹരിച്ച 2024 ന് ശേഷം നടക്കുന്ന വലിയ ഐപിഒകളിലൊന്നുമാണ്.

എല്‍ജി ഇലക്ട്രോണിക്‌സ്
എല്‍ജി ഇലക്ട്രോണിക്‌സ് തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിന്റെ 15,000 കോടി രൂപ ഐപിഒയ്ക്ക് ഒരുങ്ങുകയാണ്. ദക്ഷിണകൊറിയന്‍ കമ്പനി ഏകദേശം 10.2 കോടി ഓഹരികള്‍ അഥവാ 15 ശതമാനം പങ്കാളിത്തം വിറ്റഴിക്കും. നടപ്പ വര്‍ഷം അനുമതി ലഭ്യമായ ഇഷ്യു ഒക്ടോബറില്‍ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ, ജെ പി മോര്‍ഗന്‍ ഇന്ത്യ, ആക്‌സിസ് ക്യാപിറ്റല്‍, ബിഒഎഫ്എ സെക്യൂരിറ്റീസ് ഇന്ത്യ, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര നിക്ഷേപ ബാങ്കുകളാണ് ഓഫറിംഗ് നിയന്ത്രിക്കുന്നത്.ഹ്യൂണ്ടായിയുടെ വിജയകരമായ അരങ്ങേറ്റത്തിന് ശേഷം ഒരു കൊറിയന്‍ കമ്പനിയുടെ ആദ്യ ഐപിഒ കൂടിയാകും ഇത്..

30 ഓളം ഐപിഒകള്‍ നടപ്പ് വര്‍ഷത്തില്‍ ഇതിനകം 70,000 കോടി രൂപ സമാഹരിച്ചു. കൂടാതെ ഗ്രോ, മീഷോ, ഫോണ്‍പേ, ബോട്ട്, വീവര്‍ക്ക് ഇന്ത്യ, ലെന്‍സ്‌കാര്‍ട്ട്, ഷാഡോഫാക്‌സ്, ഫിസിക്‌സ് വല്ലാ തുടങ്ങിയ കമ്പനികള്‍ വിപണിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നു. ഇവയുള്‍പ്പടെ വരും മാസങ്ങളില്‍ കമ്പനികള്‍ ഏതാണ്ട് 70,000 കോടി രൂപ സമാഹരിച്ചേയ്ക്കും.

നടപ്പ് വര്‍ഷത്തില്‍ ഇതുവരെ നടന്നതില്‍ വലുത് എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റേതായിരുന്നു. കമ്പനി 12,500 കോടി രൂപ സ്വരൂപിച്ചു.

X
Top