റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

എല്‍ജി ഇലക്ട്രോണിക്‌സ് ഐപിഒ നാളെ മുതല്‍

കൊച്ചി: എല്‍ജി ഇലക്ട്രോണിക്‌സ് ഐപിഒ നാളെ മുതല്‍ ലഭ്യമാകും. 1,080 മുതല്‍ 1,140 വരെയാണ് ഒരു ഇക്വിറ്റി ഷെയറിന്റെ വില. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ബിഡ്ഡിംഗ് ഇന്നാണ്. ബിഡ്ഡിംഗ് നാളെ ആരംഭിച്ച് വ്യാഴാഴ്ച വരെ തുടരും.

കുറഞ്ഞത് 13 ഇക്വിറ്റി ഷെയറുകള്‍ക്ക് അപേക്ഷിക്കക്കുകയും അതിനുശേഷം 13 ന്റെ ഗുണിതങ്ങളായി ഷെയറുകള്‍ വാങ്ങുകയും ചെയ്യാം. ജീവനക്കാരുടെ റിസര്‍വേഷന്‍ വിഭാഗത്തിന് കീഴില്‍ ഒരു ഇക്വിറ്റി ഷെയറിന് 108 രൂപ കിഴിവ് വാഗ്ദാനമുണ്ട്.

10 രൂപ വിലയുള്ള 101,815,859 ഇക്വിറ്റി ഓഹരികളാണ് പ്രമോട്ടറായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്‍കോര്‍പ്പറേറ്റഡ് വില്‍ക്കുക. ഈ ഓഫറിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍ ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ജെ.പി. മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബോഫ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, രജിസ്ട്രാര്‍ കഫീന്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്നിവയാണ്. ഇക്വിറ്റി ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

X
Top