അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ലെന്‍സ്‌ക്കാര്‍ട്ട് ഓഹരികള്‍ക്ക് തണുപ്പന്‍ ലിസ്റ്റിംഗ്

മുംബൈ: കണ്ണട റീട്ടെയ്‌ലര്‍മാരായ ലെന്‍സ്‌ക്കാര്‍ട്ട് സൊല്യൂഷന്‍സ് തങ്ങളുടെ ഓഹരികള്‍ 3 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ 395 രൂപയിലും ബിഎസ്ഇയില്‍ 390 രൂപയിലുമാണ് ഓഹരി എത്തിയത്. 402 രൂപയായിരുന്നു ഇഷ്യുവില.

ഗ്രേ മാര്‍ക്കറ്റില്‍ ഒരു ഘട്ടത്തില്‍ 108 രൂപ പ്രീമിയത്തില്‍ ട്രേഡ് ചെയ്തിരുന്ന ഓഹരി പിന്നീട് ഇഷ്യുവിലയിലേയ്ക്ക് ഇടിഞ്ഞു. നേരത്തെ കമ്പനിയുടെ 7278 കോടി രൂപയുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) 28 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) 45 മടങ്ങും സ്ഥാപനേതര, ചെറുകിട നിക്ഷേപകര്‍ ഇരട്ടിയിലധികവും ബുക്കിംഗ് നടത്തി.

ഇഷ്യുവില, പ്രതീക്ഷിക്കുന്ന പ്രവര്‍ത്തന ലാഭത്തിന്റെ (എബിറ്റ) 68.7 മടങ്ങായിരുന്നെന്നും കമ്പനിയുടെ മിതമായ ലാഭവും ഭാരിച്ച ചെലവും കണക്കിലെടുക്കുമ്പോള്‍ നീതിയുക്തമായിരുന്നില്ലെന്നും വിദഗ്ധര്‍ പറഞ്ഞു.എന്നിരുന്നാലും, വിപണിയിലെ ആധിപത്യം, ശക്തമായ ബ്രാന്‍ഡ്, മെച്ചപ്പെട്ട മാര്‍ജിനുകള്‍ എന്നിവ ദീര്‍ഘകാലത്തില്‍ ഗുണം ചെയ്യും.

337 രൂപ ലക്ഷ്യവിലയില്‍ ഓഹരി വില്‍ക്കാന്‍ ആംപിറ്റ് കാപിറ്റല്‍ കഴിഞ്ഞയാഴ്ച നിര്‍ദ്ദേശിച്ചു.ഇത് ഇഷ്യുവിലയേക്കാള്‍ 16 ശതമാനം കുറവാണ്. 2025-28 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം ഏകദേശം 20 ശതമാനം സിഎജിആറില്‍ വളരുമെങ്കിലും കൂടുതല്‍ മൂലധനം ആവശ്യമായ ബിസിനസ് മോഡല്‍, കുറയുന്ന പണമൊഴുക്ക്, മൂലധന -വരുമാന അനുപാതം എന്നിവ കണക്കിലെടുക്കുമ്പോള്‍ മൂല്യനിര്‍ണ്ണയം ഉയര്‍ന്നതാണ്.

X
Top