എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ച് ലെന്‍സ്‌ക്കാര്‍ട്ട്

മുംബൈ: ഒമ്‌നി ചാനല്‍ കണ്ണട വിതരണക്കാരായ ലെന്‍സ്‌ക്കാര്‍ട്ട് പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)നായി കരട് രേഖകള്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍പാകെ സമര്‍പ്പിച്ചു.

പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവായ ഐപിഒ വഴി 2150 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐ വെയര്‍ സ്റ്റാര്‍ട്ടപ്പ് ലെന്‍സ്‌കാര്‍ട്ട് സാമ്പത്തിക വര്‍ഷം 2025 ല്‍ 755 മില്യണ്‍ ഡോളര്‍ (6415 കോടി രൂപ) വരുമാനം രേഖപ്പെടുത്തിയിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 46 ശതമാനം അധികമാണിത്.

ഇതില്‍ 60 ശതമാനം വരുമാനവും ഇന്ത്യയില്‍ നിന്നാണ്. ബാക്കി വരുന്നത് അന്തര്‍ദ്ദേശീയ വിപണികളില്‍ നിന്നും പ്രത്യേകിച്ച് സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ നിന്ന്. നേരത്തെ ജപ്പാനിലെ ഔണ്‍ഡേയ്സിനെ കമ്പനി 400 മില്യണ്‍ ഡോളറിന് സ്വന്താക്കിയിരുന്നു. ഇവര്‍ ചൈനയിലും കണ്ണടകള്‍ നിര്‍മ്മിക്കുന്നുണ്ട്.

70 ശതമാനമാണ് ഗ്രോസ് മാര്‍ജിന്‍. കമ്പനിയുടെ ഇബിറ്റ മാര്‍ജിന്‍ 18-22 ശതമാനമാണ്.

X
Top