
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ഈയിടെ 1.2 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയിരുന്നു. കടത്തിന്റെ ആദ്യഭാഗം ഉടന്‍ തന്നെ കമ്പനി തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടിരിക്കയാണ് വായ്പാദാതാക്കള്‍.
2022 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തേക്കുള്ള ഫലങ്ങള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സെപ്റ്റംബറിലെ സമയപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എഡ്യുടെക് ഭീമന്‍ വീഴ്ച വരുത്തിയിരുന്നു.
ഇതോടെ ഉടമ്പടികള്‍ ഭേദഗതി ചെയ്യാന്‍ വായ്പാ ദാതാക്കള്‍ ഹൂലിഹന്‍ ലോക്കി ഇന്‍കോര്‍പറേഷനെ നിയമിച്ചു. റോത്ത്ചൈല്‍ഡ് ആന്‍ഡ് കമ്പനിയാണ് ബൈജൂസിനെ പ്രതിനിധീകരിക്കുന്നത്.
വായ്പാദാതാക്കളില്‍ ഭൂരിഭാഗവും സെപ്റ്റംബറില്‍ പ്രൈമറി ഹോള്‍ഡര്‍മാരില്‍ നിന്ന് കടം വാങ്ങിയവരാണ്.
റീപെയ്‌മെന്റ് ത്വരിതപ്പെടുത്തി ലാഭം നേടാനാണ് അവരുടെ ശ്രമം. ഹൗലിഹാന്‍ ലോകി, റോത്ത്ചൈല്‍ഡ് എന്നിവര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുകയാണ്.