
മുംബൈ: സാമ ക്യാപിറ്റലിന്റെയും ട്വിൻ വെഞ്ചേഴ്‌സിന്റെയും നേതൃത്വത്തിലുള്ള ഒരു ഫണ്ടിംഗ് റൗണ്ടിൽ 2 മില്യൺ ഡോളർ സമാഹരിച്ച് ലീഗൽ ടെക് സ്റ്റാർട്ടപ്പായ ഒഡ്ർ. യു.എസ്, സിംഗപ്പൂർ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ഏയ്ഞ്ചൽ നിക്ഷേപകരുടെ പങ്കാളിത്തവും ഈ ഫണ്ടിംഗ് റൗണ്ടിൽ ഉണ്ടായിരുന്നു.
സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒഡ്ർ, ഇന്ത്യയിൽ ഒരു ഗവേഷണ-വികസന കേന്ദ്രം ആരംഭിച്ച് അതിലൂടെ വടക്കേ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ സേവനങ്ങൾ നൽകാൻ പദ്ധതിയിടുന്നു.
സ്റ്റാർട്ടപ്പ് ഈ സമാഹരിച്ച മൂലധനം പ്രൊഫഷണൽ സേവനങ്ങൾക്കായിയുള്ള (നിയമ സ്ഥാപനങ്ങൾ, അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ, കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, സാമ്പത്തിക സേവന സ്ഥാപനങ്ങൾ) മുൻനിര ഉൽപ്പന്നമായ എഐ അധിഷ്ഠിത ഇൻവോയ്സ്-ടു-ക്യാഷ് പ്ലാറ്റ്ഫോം നിർമ്മിക്കാൻ ഉപയോഗിക്കും.
അടുത്ത 18 – 24 മാസത്തിനുള്ളിൽ ഒരു മില്യൺ ഡോളർ വാർഷിക റൺ റേറ്റ് (ARR) കൈവരിക്കാനാണ് ഓഡ്ർ ലക്ഷ്യമിടുന്നതെന്ന് സ്ഥാപകൻ പറഞ്ഞു.