ക​ട്ട​പ്പ​ന-​തേ​നി തു​ര​ങ്ക പാ​ത സാ​ധ്യ​ത പ​ഠ​ന​ത്തി​ന് 10 കോ​ടിനേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാല​ഗോപാൽകെ ​ഫോ​ണി​ന് 112.44 കോ​ടി; പു​തി​യ ഐ​ടി ന​യം ഉ​ട​ൻവിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി കേരളം; ബിരുദതലംവരെ പഠനം ഇനി സൗജന്യംക്ഷേമപെൻഷനായി 2-ാം പിണറായി സർക്കാർ നൽകിയത് 48383.83 കോടി; ലൈഫ് പദ്ധതിയിൽ പൂർത്തിയായത് 5,25000 വീടുകൾ

ലീഡ്സ്ക്വയഡിന്റെ വരുമാനം ഇരട്ടിയായി വർധിച്ചു

മുംബൈ: യുഎസിലെയും ഇന്ത്യയിലെയും മികച്ച വിൽപ്പന വളർച്ചയുടെ പശ്ചാത്തലത്തിൽ 2022 സാമ്പത്തിക വർഷത്തിൽ 193.5 കോടി രൂപയുടെ പ്രവർത്തന വരുമാനം രേഖപ്പെടുത്തി എസ്എഎഎസ് യൂണികോണായ ലീഡ്സ്ക്വയഡ്. മുൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 99.5 കോടി രൂപയായിരുന്നു.

എന്നിരുന്നാലും, കമ്പനിയുടെ അറ്റനഷ്ടം 2021 സാമ്പത്തിക വർഷത്തിലെ 11 കോടിയിൽ നിന്ന് 450 ശതമാനത്തിലധികം വർധിച്ച് ഏകദേശം 62 കോടി രൂപയായി. സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓട്ടോമേഷൻ പ്ലാറ്റ്‌ഫോമായ ലീഡ്സ്ക്വയഡ്, ജൂണിൽ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ നേതൃത്വത്തിൽ 153 ദശലക്ഷം ഡോളർ സമാഹരിച്ചു. ഇതോടെ കമ്പനി യൂണികോൺ ക്ലബ്ബിൽ പ്രവേശനം നേടിയിരുന്നു.

കമ്പനി അതിന്റെ വരുമാനം ഇരട്ടിയാക്കാനും വടക്കേ അമേരിക്കയിലെ ടീം വിപുലീകരിക്കാനും പദ്ധതിയിടുന്നു. പട്ടേൽ, സിംഗ്, സുധാകർ ഗോർട്ടി എന്നിവർ ചേർന്ന് 2011-ൽ സ്ഥാപിച്ച കമ്പനി ബിസിനസുകൾക്ക് വിൽപ്പന, വിപണന ഓട്ടോമേഷൻ സോഫ്‌റ്റ്‌വെയർ എന്നിവ നൽകുന്നു.

കമ്പനിയുടെ മൊത്തത്തിലുള്ള ചെലവ് മുൻ വർഷത്തെ 113.3 കോടിയിൽ നിന്ന് 130% വർധിച്ച് 262.3 കോടി രൂപയായി.

X
Top