വിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപ

റായ്ഗഡിലെ പ്ലാന്റുകളുടെ പ്രവർത്തനം പുനരാരംഭിച്ച് ലക്ഷ്മി ഓർഗാനിക്

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് എംഐഡിസിയിലെ കമ്പനിയുടെ പ്ലാന്റുകളുടെ പ്രവർത്തനം പുനരാരംഭിച്ച് ലക്ഷ്മി ഓർഗാനിക്. അറ്റകുറ്റപ്പണികൾക്കായി പ്ലാന്റ് 2022 ഓഗസ്റ്റ് 21 മുതൽ 2022 സെപ്റ്റംബർ 10 വരെ ഇരുപത്തിയൊന്ന് (21) ദിവസത്തേക്ക് അടയ്ക്കുന്നതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് പ്ലാന്റുകൾ അതിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. കൂടാതെ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കമ്പനി അതിന്റെ ശേഷി വിനിയോഗം വർദ്ധിപ്പിക്കുമെന്ന് ലക്ഷ്മി ഓർഗാനിക് കൂട്ടിച്ചേർത്തു.

ഒരു സ്പെഷ്യാലിറ്റി കെമിക്കൽ നിർമ്മാതാവാണ് ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കമ്പനി അസറ്റൈൽ ഇന്റർമീഡിയറ്റ്സ്, സ്പെഷ്യാലിറ്റി ഇന്റർമീഡിയറ്റ്സ് എന്നി രണ്ട് പ്രധാന ബിസിനസ്സ് വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി 3.32 ശതമാനത്തിന്റെ നഷ്ടത്തിൽ 350.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top