Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

ഐടി ഓഹരികള്‍ വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്നു

ഒരു വര്‍ഷത്തിലേറെയായി തിരുത്തല്‍ നേരിടുന്ന ഐടി ഓഹരികള്‍ ഓഹരി സൂചികയില്‍ നിന്നും വേറിട്ട പ്രകടനമാണ്‌ കഴിഞ്ഞ ഒരു മാസത്തിനിടെ കാഴ്‌ച വെച്ചത്‌. കഴിഞ്ഞ ഒരു മാസ കാലയളവില്‍ നിഫ്‌റ്റി 2.91 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്‌റ്റി ഐടി സൂചികയിലുണ്ടായ മുന്നേറ്റം ഏഴ്‌ ശതമാനമാണ്‌.

ചൊവ്വാഴ്ച ഓഹരി വിപണിയില്‍ മറ്റെല്ലാ മേഖലകളിലും ലാഭമെടുപ്പ്‌ ദൃശ്യമായപ്പോള്‍ ഐടി സൂചിക നേട്ടം രേഖപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. യുഎസില്‍ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത കുറവാണെന്ന നിഗമനവും ആഗോള തലത്തില്‍ ടെക്‌നോളജി ഓഹരികള്‍ക്ക്‌ ഡിമാന്റ്‌ ദൃശ്യമായതും ഐടി സൂചികയുടെ വേറിട്ട പ്രകടനത്തിന്‌ കാരണമായി.

കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസിലെ ടെക്‌ സൂചികയായ നാസ്‌ഡാക്‌ മുന്നേറ്റം നടത്തുകയാണ്‌ ചെയ്യുന്നത്‌. അതേ സമയം ഇന്ത്യയിലെ ഐടി ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിടുകയും ചെയ്‌തു.

എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഐടി ഓഹരികള്‍ കരകയറ്റത്തിന്റെ പാതയിലാണ്‌. കഴിഞ്ഞ ആറ്‌ മാസത്തിനിടെ നിഫ്‌റ്റി 16.55 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്‌റ്റി ഐടി സൂചിക 11.62 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌.

മാന്ദ്യഭീതി വന്നതോടെ ഐടി സേവനങ്ങള്‍ക്കായുള്ള ചെലവുകള്‍ കമ്പനികള്‍ വെട്ടിക്കുറയ്‌ക്കാന്‍ തുടങ്ങി. ഇന്ത്യയിലെ ഐടി സ്ഥാപനങ്ങളുടെ ബിസിനസിനെ അത്‌ പ്രതികൂലമായി ബാധിച്ചു. ഇപ്പോള്‍ മാന്ദ്യഭീതിക്ക്‌ അയവ്‌ വന്നിട്ടുണ്ട്‌.

അതുകൊണ്ടുതന്നെ കമ്പനികളുടെ ഐടി സേവനങ്ങള്‍ക്കുള്ള ചെലവ്‌ അടുത്ത ത്രൈമാസങ്ങളില്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും ഉണര്‍ന്നു.

X
Top