കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

കോര്‍പറേറ്റ് ഫണ്ട് സമാഹരണം മൂലധന വിപണി വഴി, ബാങ്ക് വായ്പകള്‍ക്ക് ഡിമാന്റ് കുറഞ്ഞു

മുംബൈ: ഇന്ത്യന്‍ ബാങ്കുകളുടെ കോര്‍പറേറ്റ് വായ്പകളില്‍ ഗണ്യമായ കുറവ് വന്നതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. കോര്‍പറേറ്റുകള്‍ മൂലധനവിപണികളിലൂടെ പണം സമാഹരിക്കുന്നതാണ് കാരണം. ജൂണ്‍പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കോര്‍പറേറ്റ് വായ്പകള്‍ 1.7 ശതമാനം മാത്രമാണ് വളര്‍ന്നത്.

കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ വളര്‍ച്ച 18.8 ശതമാനമായിരുന്നു. ഐസിഐസിഐ ബാങ്കിന്റെ കോര്‍പറേറ്റ് വായ്പ വളര്‍ച്ച 10.3 ശതമാനത്തില്‍ നിന്നും 7.3 ശതമാനമായി കുറഞ്ഞപ്പോള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സമാന പ്രതിസന്ധി നേരിട്ടു.

ബോണ്ട്, ഓഹരി വിപണികളെയാണ് കോര്‍പറേറ്റുകള്‍ പണ സമാഹരണത്തിന് ആശ്രയിക്കുന്നതെന്ന് ബാങ്കുകള്‍ പറയുന്നു. കൂടുതല്‍ മത്സരാധിഷ്ഠിത വിലനിര്‍ണ്ണയം, വേഗത്തിലുള്ള ആക്സസ്, എളുപ്പത്തിലുള്ള ഡോക്യുമെന്റേഷന്‍ എന്നീ ഘടകങ്ങളാണ് പ്രധാന കാരണം.

‘കോര്‍പ്പറേറ്റുകള്‍ വളരെ ലിക്വിഡിറ്റിയുള്ളതും, ഉയര്‍ന്ന റേറ്റിംഗുള്ളതും, ബാലന്‍സ് ഷീറ്റില്‍ ശക്തവുമാണ്, അതായത് യീല്‍ഡ് കുറവാണ്,’ എഎച്ച്ഡിഎഫ്‌സി ബാങ്ക് സിഎഫ്ഒ ശ്രീനിവാസന്‍ വൈദ്യനാഥന്‍ ദി ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘വായ്പ നല്‍കുന്നതിനപ്പുറം മൂല്യം വാഗ്ദാനം ചെയ്യുന്ന ശക്തമായ ബന്ധങ്ങളിലൂടെയാണ് ഞങ്ങള്‍ ഇത് കൈകാര്യം ചെയ്യുന്നത്.’

ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കോര്‍പ്പറേറ്റ് ബോണ്ട് ഇഷ്യൂകള്‍ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 3.27 ലക്ഷം കോടി രൂപയിലാണുള്ളത്.

ഉയര്‍ന്ന റേറ്റിംഗുള്ള (AAA) കമ്പനികള്‍ക്ക് 6.857.18 ശതമാനം നിരക്കിലും AA റേറ്റിംഗുള്ള കമ്പനികള്‍ക്ക് 8.289.36 ശതമാനം നിരക്കിലും ഫണ്ട് ലഭിച്ചതാണ് കാരണം.
അതേസമയം ബാങ്കുകളുടെ ശരാശരി വായ്പാ നിരക്ക് 9.23 ശതമാനമാണ്. അതുകൊണ്ടുതന്നെ പല സ്ഥാപനങ്ങളും ഫണ്ടുകള്‍ക്കായി ബോണ്ടുകളെ ആശ്രയിച്ചു.

ആര്‍ബിഐ ഡാറ്റ പ്രകാരം, 2024 സാമ്പത്തിക വര്‍ഷത്തില്‍ മൂലധന വിപണി വഴിയുള്ള ധനസമാഹരണം 32.9 ശതമാനമാണ് വര്‍ദ്ധിച്ചത്. സമാഹരിച്ച മൊത്തം ഫണ്ട് 15.7 ലക്ഷം കോടി രൂപയുടേത്. ഇതില്‍ 63.5 ശതമാനവും ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളാണ്. അതില്‍ തന്നെ 99.2 ശതമാനവും സ്വകാര്യ പ്ലെയ്സ്മെന്റുകള്‍.ഇക്വിറ്റി വഴിയുള്ള ധനസമാഹരണ വിഹിതം 27.4 ശതമാനം.

മൂലധനവിപണി വഴിയുള്ള ധനസമാഹരണം തൊട്ടുമുന്‍പുള്ള വര്‍ഷത്തില്‍ 11.8 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

X
Top