
മുംബൈ: വിപണിയിലെ ചാഞ്ചാട്ടം, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എപ്‌ഐഐ) പിന്‍മാറ്റം, വരുമാന ആശങ്കകള്‍, താരിഫ് എന്നിവ വെല്ലുവിളി ഉയര്‍ത്തുമ്പോഴും നിഫ്റ്റി50 യിലെ തെരഞ്ഞെടുത്ത ലാര്‍ജ്ക്യാപ് ഓഹരികളില്‍ ബ്രോക്കറേജുകള്‍ ബുള്ളിഷ് ആണ്.
സൂചികകളിലെ 60 ശതമാനം ഓഹരികള്‍ ഇതിനോടകം അപ്‌ഗ്രേഡുകളും ഉയര്‍ന്ന ലക്ഷ്യവിലകളും നേടി. 30 ഓഹരികള്‍ മെച്ചപ്പെട്ട ശുപാര്‍ശകള്‍ നിലനിര്‍ത്തുമ്പോള്‍ 15 എണ്ണം മാത്രമാണ് തരം താഴ്ത്തലുകള്‍ക്ക് വിധേയമായത്.
റേറ്റിംഗില്‍ ടൈറ്റനാണ് മുന്നില്‍. വര്‍ഷത്തിന്റെ തുടക്കത്തില്‍ 17 വാങ്ങല്‍, 12 ഹോള്‍ഡ്, 3 വില്‍പ്പന ശുപാര്‍ശകളുണ്ടായിരുന്ന ഓഹരിയ്ക്ക് ഇപ്പോള്‍ 26 വാങ്ങല്‍ കോളുകളും 6 ഹോള്‍ഡ് കോളുകളും 3 വില്‍പന ശുപാര്‍ശകളുമാണുള്ളത്. അള്‍ട്രാടെക്ക് സിമന്റ് റേറ്റിംഗുകള്‍ നിലവില്‍ 31 വാങ്ങല്‍, 7 ഹോള്‍ഡ്, 4 വില്‍പന എന്നിങ്ങനെയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് പൂജ്യം വില്‍പന റേറ്റിംഗ് നിലനിര്‍ത്തുന്നു..
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര & മഹീന്ദ്ര, അദാനി പോര്‍ട്ട്സ് & സെസ്, സിപ്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, ബിഇഎല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയും മികച്ച റേറ്റിംഗുകള്‍ നേടി.
അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 7 വാങ്ങല്‍,15 നിലനിര്‍ത്തല്‍,23 വില്‍പന റേറ്റിംഗുകളും നെസ്ലെ ഇന്ത്യ 8 വാങ്ങല്‍, 20 ഹോള്‍ഡ്, 12 വി്ല്‍പന റേറ്റിഗുകളും ബജാജ് ഫിനാന്‍സ് 21 വാങ്ങല്‍, 13 കൈവശം വയ്ക്കല്‍, 5 വില്‍പന റേറ്റിംഗുകളും നിലനിര്‍ത്തുന്നു. ഹീറോ മോട്ടോകോര്‍പ്, ശ്രീരാം ഫിനാന്‍സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ എന്നിവയാണ് ഡൗണ്‍ഗ്രേഡ് ചെയ്യപ്പെട്ട മറ്റ് ഓഹരികള്‍.