അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ലാര്‍ജ്ക്യാപ് ലോഹ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 2 നിശ്ചയിച്ചിരിക്കയാണ് എപിഎല്‍ അപ്പോളോ ട്യൂബ്സ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 250 ശതമാനമാണ് ലാഭവിഹിതം.

ഒന്നാംപാദത്തില്‍ 193.62 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 60.45 ശതമാനം കൂടുതല്‍. വരുമാനം 32.48 ശതമാനമുയര്‍ന്ന് 4566.57 കോടി രൂപയായപ്പോള്‍ ഇബിറ്റ 58.42 ശതമാനം ഉയര്‍ന്ന് 307.23 കോടി രൂപ.

വില്‍പന അളവ് 422788 ടണ്ണില്‍ നിന്നും 661501 ടണ്ണാക്കി ഉയര്‍ത്താനും സാധിച്ചു. 1546.95 രൂപയിലാണ് ഓഹരിയുള്ളത്. 52 ആഴ്ച ഉയരം 1637.45 രൂപയും താഴ്ച 942.90 രൂപയും.

X
Top