സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ലാപ്‌ടോപ്പ് ഇറക്കുമതി നിയന്ത്രണം പിൻവലിക്കും

ന്യൂഡൽഹി: ലാപ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള ചില ഗാഡ്ജെറ്റുകളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറുന്നു.

ലാപ്ടോപ്പ് വ്യവസായ രംഗത്തുനിന്നും യു.എസ്. ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുമുണ്ടായ വിമർശനത്തിന് പിന്നാലെയാണ് തീരുമാനം മാറ്റുന്നത്.

ലാപ്‌ടോപ്പ് ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ അറിയിച്ചു. ഇറക്കുമതിക്കാർ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വസനീയമായ ഹാർഡ്‌വെയറും സിസ്റ്റങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗസ്റ്റ് 3ന് ഇറക്കുമതി ലൈസൻസിംഗ് സംവിധാനം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറ‌ഞ്ഞു. എന്നാൽ പ്രമുഖ കമ്പനികളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് തീരുമാനം നടപ്പിലാക്കുന്നത് മൂന്ന് മാസം നീട്ടിവച്ചു.

ഡെൽ, എച്ച്പി, ആപ്പിൾ, സാംസങ്, ലെനോവോ തുടങ്ങിയ കമ്പനികൾക്ക് ഇത് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

അതേസമയം സർക്കാർ കൂടിയാലോചനകൾ നടത്തി വരികയാണെന്നും ലാപ്‌ടോപ്പ് ഇറക്കുമതി സംബന്ധിച്ച പുതിയ ഉത്തരവ് ഒക്ടോബർ അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് സന്തോഷ് കുമാർ സാരംഗി പറഞ്ഞു.

X
Top