ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

കുടുംബശ്രീ: പെൺപടയോട്ടം…

കുടുംബശ്രീയെക്കുറിച്ച് മലയാളിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നമ്മുടെ നാടിന്റെ സമഗ്ര വളര്‍ച്ചയില്‍ കുടുംബശ്രീ വഹിക്കുന്ന പങ്ക് കാണാതിരിക്കുവാനും സാധിക്കില്ല. കഴിഞ്ഞ നാളുകളിലെ കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു കുടുംബശ്രീയുടെ വളര്‍ച്ച. സമൂഹ പങ്കാളിത്തത്തോടെ ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യുന്നതിനും സ്ത്രീശാക്തീകരണത്തിനുമുള്ള കേരള സര്‍ക്കാരിന്റെ പദ്ധതിയായ കുടുംബശ്രീ 1998ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നബാര്‍ഡിന്റെ സഹായത്തോടെയാണ് രൂപീകരിച്ചത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നഗരപ്രദേശങ്ങളില്‍ പോഷകാഹാര പ്രശ്‌നം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടുകൂടി സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കുന്ന പദ്ധതിയെ വിപുലപ്പെടുത്തി സംസ്ഥാനമൊട്ടാകെ നടപ്പാക്കിയ ദാരിദ്ര്യ നിര്‍മ്മാര്‍ജനം പദ്ധതിയാണ് കുടുംബശ്രീ ആയി മാറിയത്.

ഇരുപത്തിയേഴ് വര്‍ഷങ്ങളായി തുടരുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനം ഇന്ന് ശക്തവും വിപുലവുമാകുകയും, സാമ്പത്തിക-സാമൂഹ്യ-സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി മാറുകയും ചെയ്തു. ഏഷ്യയിലെ സ്ത്രീകളുടെ ഏറ്റവും വലിയ മുന്നേറ്റങ്ങളില്‍ ഒന്നാണ് ഇന്ന് കുടുംബശ്രീ.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 48.08 ലക്ഷം കുടുംബങ്ങള്‍ ഇന്ന് കുടുംബശ്രീയില്‍ അംഗങ്ങളാണ്. ഓരോ കുടുംബത്തില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന 3.17 ലക്ഷം അയല്‍ക്കൂട്ടങ്ങളും അവയെ ഏകോപിപ്പിച്ച് 19,470 ഏരിയാ ഡവലപ്പ്‌മെന്റ് സൊസൈറ്റികളും 1070 കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്.

ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂര്‍ണമായ വിപുലീകരണത്തിലൂടെയും വൈവിധ്യവല്‍ക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളര്‍ന്നു പടര്‍ന്നിരിക്കുന്നു. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ കാലത്ത് പദ്ധതി കൂടുതല്‍ നവീകരിക്കുകയും കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കുകയുമുണ്ടായി.

നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്‌കാരം, 119 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച് നേടിയെടുക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു എന്നത് ഈ പദ്ധതിയുടെ സാമൂഹിക പ്രസക്തി വെളിപ്പെടുത്തുന്നതാണ്.

X
Top