15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരുംകേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു: ധനമന്ത്രി കെ എൻ ബാലഗോപാൽ25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രിറഷ്യൻ എണ്ണ വാങ്ങാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ

കെഎസ്ഇബി പെന്‍ഷന്‍ ഫണ്ട് ബാധ്യതയും ഇനി ഉപഭോക്താവിന്

തിരുവനന്തപുരം: പെന്ഷന് നല്കാന് കെ.എസ്.ഇ.ബി. ഇറക്കിയ കടപ്പത്രങ്ങളുടെ മുതലും പലിശയും ഉപഭോക്താക്കളുടെ ബാധ്യതയാക്കുന്ന തരത്തില് വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ചട്ടത്തില് മാറ്റംവരുത്തുന്നു. ചട്ടഭേദഗതിയുടെ കരട് രൂപം പുറത്തിറക്കി.

വിവിധ വിഭാഗം ഉപഭോക്താക്കളുടെ അഭിപ്രായം കേട്ടശേഷം അന്തിമ തീരുമാനമെടുക്കും. ഇതു നിലവില് വന്നാല് വര്ഷം 407 കോടി രൂപകൂടി വൈദ്യുതിനിരക്കിലൂടെ പിരിച്ചെടുക്കേണ്ടിവരും. ഇത് ഉപഭോക്താക്കള്ക്ക് അധിക ബാധ്യതയാകും.

2037 വരെ കാലാവധിയുള്ള 8144 കോടി രൂപയുടെ കടപ്പത്രങ്ങള് കെ.എസ്.ഇ.ബി. ഇറക്കിയിരുന്നു. പെന്ഷന് നല്കാനായി രൂപവത്കരിച്ച മാസ്റ്റര്ട്രസ്റ്റിലേക്കാണ് ഈ പണം ചെല്ലുന്നത്. 10 ശതമാനമാണ് പലിശ.

ഇതിനുപുറമേ 10 വര്ഷത്തേക്ക് ഒമ്പതുശതമാനം പലിശയ്ക്ക് 3751 കോടി രൂപയുടെ കടപ്പത്രങ്ങളും ഇറക്കിയിരുന്നു. ഇതിന്റെ മുതലും പലിശയും തിരിച്ചുനല്കേണ്ടത് സര്ക്കാരാണ്. നിരക്കുവര്ധിപ്പിക്കാന് ഈ ബാധ്യത പരിഗണിക്കില്ല.

കടപ്പത്രങ്ങളുടെ പലിശമാത്രമേ 2021 വരെ നിരക്കുവര്ധിപ്പിക്കാന് പരിഗണിച്ചിരുന്നുള്ളൂ. എന്നാല്, 2021-ലെ ചട്ടഭേദഗതിയിലൂടെ മുതലും ഇതിലുള്പ്പെടുത്തി. പെന്ഷന് നല്കാനുള്ള ഭാരിച്ച ചെലവുമുഴുവന് കണ്ടെത്താനാകാതെ വന്നപ്പോഴാണ് ഇങ്ങനെ ചെയ്തത്.

എന്നാല്, ഈ മാറ്റത്തെ ഹൈടെന്ഷന് ആന്ഡ് എക്സ്ട്രാ ഹൈടെന്ഷന് ഇന്ഡസ്ട്രിയല് ഇലക്ട്രിസിറ്റി കണ്സ്യൂമേഴ്സ് അസോസിയേഷന് ഹൈക്കോടതിയില് ചോദ്യംചെയ്തു. ചട്ടത്തിന്റെ കരടില് ഇല്ലാതിരുന്ന ഈ വ്യവസ്ഥ അന്തിമചട്ടത്തില് ഉള്പ്പെടുത്തിയത് ശരിയായില്ലെന്ന് ഹൈക്കോടതി വിധിച്ചു.

കടപ്പത്രങ്ങള്ക്കു നല്കേണ്ട പലിശമാത്രം നിരക്കുവര്ധനയ്ക്കു പരിഗണിച്ചാല് മതിയെന്നായിരുന്നു വിധി. ഇതനുസരിച്ച്, വര്ഷംതോറും മുതല് തിരിച്ചുനല്കാന് വേണ്ട 407 കോടിരൂപയുടെ ബാധ്യത ഒഴിവാക്കിയാണ് അടുത്തിടെ വൈദ്യുതിനിരക്കുകൂട്ടി കമ്മിഷന് ഇടക്കാല ഉത്തരവിട്ടത്.

എന്നാല്, തെളിവെടുപ്പ് നടത്തി വ്യവസ്ഥകള് പാലിച്ച് ചട്ടത്തില് മാറ്റം വരുത്താന് ഹൈക്കോടതി കമ്മിഷനെ അനുകൂലിച്ചിരുന്നു.

കടപ്പത്രങ്ങളുടെ മുതല് കൂടി വൈദ്യുതിനിരക്കുവഴി ഈടാക്കിയില്ലെങ്കില് പെന്ഷന് ഫണ്ട് പ്രതിസന്ധിയിലാകുമെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചത്. 2017-18 മുതല് 2022-23 വരെ പെന്ഷന് നല്കാന് 10,916.2 കോടി ചെലവായി.

എന്നാല്, പെന്ഷന് ഫണ്ടില് ഇതിനായി ലഭ്യമായിരുന്നത് 8144 കോടി മാത്രവും. ഇതു നികത്താന് വായ്പയെടുക്കേണ്ടിവരുന്നത് കെ.എസ്.ഇ.ബി.യുടെ സാമ്പത്തികസ്ഥിതിയെ ബാധിക്കും.

X
Top