പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

80 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ച് ക്രെഡിറ്റ്ബീ

ന്യൂഡല്‍ഹി: സീരീസ് ഡി റൗണ്ടില്‍ 80 മില്യണ്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിച്ചതായി ഫിന്‍ടെക് സ്ഥാപനമായ ക്രെഡിറ്റ്ബീ അറിയിച്ചു. അസിം പ്രേംജിയുടെ പ്രേംജി ഇന്‍വെസ്റ്റ്, മോതിലാല്‍ ഓസ്വാള്‍ ആള്‍ട്ടര്‍നേറ്റ്സ്,ടിപിജി പിന്തുണയുള്ള ന്യൂക്വസ്റ്റ് കാപിറ്റല്‍ പാര്‍ട്നേഴ്സ്, മിറായി അസറ്റ് വെഞ്ച്വേഴ്സ് എന്നിവയാണ് കമ്പനിയില്‍ നിക്ഷേപമിറക്കിയത്. ഉത്പന്നങ്ങള്‍ വൈവിദ്യവത്ക്കരിക്കാനും പ്ലാറ്റ്ഫോം കൂടുതല്‍ പേരിലേയ്ക്കെത്തിക്കാനും ഫണ്ട് വിനിയോഗിക്കുമെന്ന് ബെംഗളൂരു ആസ്ഥാനമായ കമ്പനി പറഞ്ഞു.

2016 ല്‍ സ്ഥാപിതമായ ക്രഡിറ്റ്ബീ വായ്പകളും മറ്റ് വ്യക്തി അധിഷ്ടിത സാമ്പത്തിക സേവനങ്ങളും പ്രദാനം ചെയ്യുന്നു. ഒരു രജിസ്റ്റര്‍ ചെയ്യപ്പെട്ട നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയാണ്. മറ്റ് 10 സാമ്പത്തിക സേവന കമ്പനികളുമായി പങ്കാളിത്തമുണ്ട്.

പേഴ്സണല്‍ ലോണുകള്‍, ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ചെക്ക്ഔട്ട് ഫിനാന്‍സ്, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവ ഓഫര്‍ ചെയ്യുന്നു. 1000 രൂപ തൊട്ട് 4 ലക്ഷം വരെയുള്ള ലോണുകള്‍ക്ക് അപേക്ഷിക്കാം. 2 മുതല്‍ 15 മാസം വരെയാകും ലോണുകളുടെ കാലാവധി.

6 മില്യണ്‍ ഉപഭോക്താക്കളുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതില്‍ 2 ദശലക്ഷം പേര്‍ വായ്പയെടുത്തവരാണ്.

X
Top