ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കെആര്‍ ചോക്സി 83 ശതമാനം നേട്ടം പ്രതീക്ഷിക്കുന്ന സ്മോള്‍ക്യാപ് ഓഹരി

ന്യൂഡല്‍ഹി: 28 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഇന്‍ഫിബീം അവന്യൂ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് കെആര്‍ചോക്സി. നിലവിലെ വിലയില്‍ നിന്നും 83 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്പനി ഈയിടെ 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.05 രൂപ അഥവാ 5 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.

സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിപണി മൂല്യം 4123.78 കോടി രൂപയാണ്. ഓഹരി നിലവില്‍ 15.35 രൂപയിലാണുളളത്. ഒരാഴ്ചയില്‍ 4.42 ശതമാനം ഉയര്‍ന്നു.

ഒരു മാസത്തെ നേട്ടം 9.64 ശതമാനവും ഒരു വര്‍ഷത്തേത് 2.68 ശതമാനവും. മൂന്ന് വര്‍ഷത്തില്‍ 13.39 ശതമാനമുയര്‍ന്നെങ്കിലും 5 വര്‍ഷത്തില്‍ 63.59 ശതമാനം ഇടിവ് നേരിട്ടു. 20.35 രൂപയാണ് 52 ആഴ്ച ഉയരം.

താഴ്ച 12.85 രൂപ.

X
Top