അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

6 മെഗാവാട്ട് സോളാർ പദ്ധതി കമ്മിഷൻ ചെയ്ത് കെപിഐ ഗ്രീൻ

മുംബൈ: ക്യാപ്‌റ്റീവ് പവർ പ്രൊഡ്യൂസർ സെഗ്‌മെന്റിന് കീഴിലുള്ള 6 മെഗാവാട്ട് സോളാർ പവർ പദ്ധതി വിജയകരമായി കമ്മിഷൻ ചെയ്ത് കെപിഐ ഗ്രീൻ എനർജി. പദ്ധതിക്ക് നേരത്തെ ഗുജറാത്ത് എനർജി ഡെവലപ്‌മെന്റ് ഏജൻസിയിൽ (ജിഇഡിഎ) നിന്ന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

ഇതോടെ കെപിഐ ഗ്രീൻ എനർജി ഓഹരി 4.10% ഉയർന്ന് 885.30 രൂപയിലെത്തി. കമ്പനി പ്രസ്തുത സോളാർ പദ്ധതിയിൽ നിന്നുള്ള വൈദ്യുതി പരാഗ് സിന്ടെക്സ് (1.40 മെഗാവാട്ട്), മുരളീധർ ടെക്സ്പ്രിന്റ്സ് (0.60 മെഗാവാട്ട്), ശബ്നം പെട്രോഫിൽസ് (4 മെഗാവാട്ട്) എന്നിവയ്ക്ക് വിൽക്കും.

ഇന്ത്യയിൽ ‘സോളാരിസം’ എന്ന ബ്രാൻഡ് നാമത്തിൽ സൗരോർജ്ജം ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണ് കെപിഐ ഗ്രീൻ എനർജി. ഇത് സൗരോർജ്ജ പ്ലാന്റുകൾ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

X
Top