ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: മലയാളിയെ ‘ഗാർഡ്’ ചെയ്യുന്ന ‘സ്റ്റെബിലൈസർ’ 

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൊച്ചിയില്‍ ബിസിനസ്സ് ആരംഭിച്ചത് 1977 ലാണ്.  ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയായ കൊച്ചൗസേപ്പ്, കടം വാങ്ങിയ കാശുമായാണ് വി-ഗാര്‍ഡ് എന്ന വോള്‍ടേജ് സ്റ്റെബിലൈസര്‍ ബിസിനസിലേക്ക് പ്രവേശിച്ചത്. അര്‍പ്പണമനോഭാവവും, കഠിനാധ്വാനവും ആയിരുന്നു കൊച്ചൗസേപ്പിന് കൂട്ടുണ്ടായിരുന്നത്. ഒരു ലക്ഷം എന്ന മൂലധനത്തില്‍ നിന്നും ഇന്ന് കാണുന്ന വലിയ സാമ്രാജ്യം കെട്ടിപ്പടുത്ത കൊച്ചൗസേപ്പിന് മലയാളിയുടെ മനസ്സില്‍ ബിസിനസ്സുകാരനിലുപരിയായുള്ള സ്ഥാനമുണ്ട്. വി-ഗാര്‍ഡ് എന്ന സ്ഥാപനം സ്റ്റെബിലൈസര്‍ എന്ന ഒരൊറ്റ ഉത്പന്നത്തില്‍ നിന്നും വളര്‍ന്നു പന്തലിച്ച് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉത്പന്നരംഗത്തെ മികച്ച നിര്‍മ്മാതാക്കളില്‍ ഒന്നായി മാറിയിരിക്കുന്നു. ഗാര്‍ഹിക, കാര്‍ഷിക പമ്പുകളും, വയറിംഗ് കേബിളും, ഫാനും മുതല്‍ വാട്ടര്‍ ഹീറ്ററും, മിക്‌സര്‍ ഗ്രൈന്‍ഡറുമൊക്കെ ഇപ്പൊള്‍ വി-ഗാര്‍ഡിന്റെ   ഉത്പന്നശ്രേണിയില്‍ സജീവമായുണ്ട്. കങ്കാരുവിനെ കാണുന്ന മലയാളി ഓസ്ട്രേലിയക്കൊപ്പം തന്നെ വി-ഗാര്‍ഡിനെയും മനസ്സില്‍               കണ്ടു പോന്നിരുന്നുവെന്നതാണ് വാസ്തവം.                പിന്നീടെപ്പോഴോ, വി-ഗാര്‍ഡ് എന്ന പേരു കേള്‍ക്കുന്ന മലയാളിക്ക് മനസ്സില്‍ തെളിയുന്നത് കൊച്ചൗസേപ്പിന്റെ മുഖമായി മാറി. ഒരു                    പക്ഷെ, അത്തരത്തില്‍ ബ്രാന്‍ഡിനോടൊപ്പം സ്ഥാപകന്റെ മുഖം  മനസ്സിലേക്കെത്തുന്ന ചുരുക്കം സന്ദര്‍ഭങ്ങളേ നമുക്കിടയിലുണ്ടാകൂ. 

ജീവിച്ചിരിക്കെ തന്നെ ഒരു കിഡ്‌നി ദാനമായി കൊടുക്കുക, അതും, യാതൊരു ബന്ധവുമില്ലാത്ത ഒരാള്‍ക്ക്… അത്യപൂര്‍വ്വമായ വിശാലമനസ്‌കതയുള്ള ഒരാള്‍ക്കേ അത് സാദ്ധ്യമാകൂ. അവിടെയാണ് ബിസിനസ്സുകാരനില്‍ നിന്നും കൊച്ചൗസേപ്പെന്ന മനുഷ്യസ്‌നേഹിയായി മലയാളി മനസ്സുകളില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടിയത്. മലയാളിക്ക് സ്റ്റെബിലൈസര്‍ എന്നാല്‍ ഇന്നും വി-ഗാര്‍ഡാണ്, വി-ഗാര്‍ഡ് എന്നാല്‍ കൊച്ചൗസേപ്പും.          

വി ഗാര്‍ഡിനോടനുബന്ധമായി പേരെടുത്തു പറയാവുന്ന സ്ഥാപനങ്ങളാണ് വി സ്റ്റാര്‍,               വണ്ടര്‍ലാ, ചിറ്റിലപ്പിള്ളി സ്‌ക്വയര്‍   എന്നിവയൊക്കെ. ഇതിലെല്ലാം സ്ഥാപക/ പ്രമോട്ടര്‍              നിലകളില്‍ കൊച്ചൗസേപ്പുമുണ്ട്.     

X
Top