ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍

മൃഗ സംരക്ഷണ ഔഷധങ്ങളുമായി ആര്യവൈദ്യശാല

മലപ്പുറം: മൃഗ സംരക്ഷണ ഔഷധ നിർമാണ മേഖലയിലേക്ക് ചുവടുവെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല. പശു, ആട് മുതലായ വളർത്ത് മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഔഷധങ്ങളാണ് പ്രധാനമായും നിർമിക്കുകയെന്ന് ആര്യവൈദ്യശാല അറിയിച്ചു. പാൽ ഉത്പാദനം വർധിപ്പിക്കാനും രോഗപ്രതിരോധ ശേഷി നിലനിർത്താനും സഹായിക്കുന്ന ഔഷധങ്ങളാണ് ആദ്യ ഘട്ടത്തിൽ വിപണിയിലെത്തിക്കുക. പ്രസവാനന്തര ആരോഗ്യ സംരക്ഷണത്തിനായി ഈസ്മാർട്ട്, ഗർഭാശയ സങ്കോചത്തിനും മറുപിള്ള പുറത്ത് പോകാനുമായി എക്സ്പ്ലാസ, ദഹന ശക്തി വർധിപ്പിക്കാൻ ഡൈജാക്ക്, പാലിന്റെ ഗുണനിലവാരം കൂട്ടാൻ ക്വാളി മിൽക്ക്, സബ് ക്ളിനിക്കൽ മാസ്റ്റെറ്റിസ് തടയാൻ ഹീൽ മാസ്റ്റ് എന്നീ മരുന്നുകളാണ് അവതരിപ്പിക്കുന്നത്.

അണുസംക്രമണം തടയാനും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ മൃഗ ആരോഗ്യ പരിപാലനത്തിന് ഉപകരിക്കുന്ന മരുന്നുകളുടെ ഗവേഷണത്തിനുമായി സഹകരിക്കാൻ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡുമായി (എൻഡിഡിബി) ധാരണാ പത്രം ഒപ്പുവച്ചു. ആധികാരിക ഗ്രന്ഥങ്ങളിൽ നിർദേശിച്ച ഔഷധങ്ങൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നൂതന രീതിയിൽ ഉത്പാദിപ്പിക്കാനും ഗവേഷണത്തിനുമാണ് സഹകരണം. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പിഎം വാര്യയർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ ഹരികുമാർ, എൻഡിബിബി ചെയർമാൻ ഡോ.മീണേഷ് സി ഷാ, എക്സിക്യുട്ടീവ് ഡയറക്ടർ ടെക്നിക്കൽ എസ് രാജീവ്, സീനിയർ ജനറൽ മാനേജർ ഡോ.ആർഒ ഗുപ്ത, ജനറൽ മാനേജർ ഡോ. എ വി ഹരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

X
Top