എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

7 ശതമാനം തകര്‍ച്ച നേരിട്ട് കൊട്ടക് മഹീന്ദ്ര ബാങ്ക്, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: സ്വകാര്യ വായ്പാദാതാവായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ തിങ്കളാഴ്ച 7.05 ശതമാനം താഴ്ന്ന് 1974.90 രൂപയിലെത്തി. പ്രതീക്ഷയ്‌ക്കൊത്തുയരാത്ത ഒന്നാംപാദ ഫലങ്ങളാണ് കാരണം.

അതേസമയം ബ്രോക്കറേജുകള്‍ ഓഹരിയില്‍ ബുള്ളിഷ് ആണ്. മോര്‍ഗന്‍ സ്റ്റാന്‍ലി 2600 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരിയ്ക്ക് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ മോതിലാല്‍ ഓസ്വാള്‍ ഓഹരി 2400 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. 1950 ലക്ഷ്യവിലയാണ് ബെര്‍ണ്‍സ്റ്റീന്‍ നല്‍കുന്നത്.

നൊമൂറ 2150 രൂപ ലക്ഷ്യവിലയില്‍ ന്യൂട്രല്‍ റേറ്റിംഗ് നല്‍കുന്നു. അതേസമയം സാമ്പത്തികവര്‍ഷം 2026-28 വര്‍ഷത്തെ ഏര്‍ണിംഗ്‌സ് പര്‍ ഷെയര്‍ പ്രവചനം 3-7 ശതമാനം വരെ കുറയ്ക്കാന്‍ അവര്‍ തയ്യാറായി. പലിശനിരക്ക് വരുമാനം കുറഞ്ഞതും നിഷ്‌ക്രിയ ആസ്തിയിലെ വര്‍ദ്ധനവുമാണ് കാരണം.

3282 കോടി രൂപയാണ് ബാങ്കിന്റെ സ്റ്റാന്റലോണ്‍ പ്രോഫിറ്റ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം വര്‍ധനവ്. പ്രൊവിഷണിംഗ് വര്‍ദ്ധിച്ചതാണ് ലാഭത്തില്‍ കുറവ് വരുത്തിയത്.

രണ്ടാംപാദത്തില്‍ മാര്‍ജിന്‍ സമ്മര്‍ദ്ദം ബാങ്ക് മുന്‍കൂട്ടി കാണുന്നു. 50 ബിപിഎസ് റേറ്റ് കുറയ്ക്കല്‍ കാരണമാണിത്. അതേസമയം ക്രമേണ മാര്‍ജിന്‍ വീണ്ടെടുക്കുമെന്നും അവര്‍ അറിയിച്ചു.

X
Top