ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

ക്യൂറേറ്റഡ് ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ്

ഡൽഹി: ക്യൂറേറ്റഡ് ടെക്കിനാൽ നയിക്കപ്പെടുന്ന ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘കൊട്ടക് ചെറി’യുടെ ലോഞ്ച് പ്രഖ്യാപിച്ച് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ്. പരിചയസമ്പന്നരായ നിക്ഷേപ മാനേജർമാരുടെ പിന്തുണയുള്ള ഡിജിറ്റൽ ആപ്പ് വഴി കൊട്ടക് ചെറി ഉപയോക്താക്കൾക്ക് നിക്ഷേപ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. സ്റ്റോക്കുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്) മുതൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) പോലുള്ള മറ്റ് നിക്ഷേപ അവസരങ്ങൾ വരെയുള്ള നിക്ഷേപ പരിഹാരങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു.

നിക്ഷേപത്തിന്റെ കാര്യത്തിൽ ആഴത്തിലുള്ള ഡൊമെയ്ൻ അനുഭവം പ്രധാനമാണെന്ന് തങ്ങൾ വിശ്വസിക്കുന്നതായും, എന്നാൽ വിദഗ്ധരെപ്പോലെ നിക്ഷേപിക്കാൻ ആളുകളെ സഹായിക്കുന്ന ഒരു ഏകജാലക പ്ലാറ്റ്‌ഫോമാണിതെന്നും സ്ഥാപനം പറഞ്ഞു. കൊട്ടക് ചെറി ഒരു ഡു ഇറ്റ് യുവർസെൽഫ് (DIY) എക്‌സിക്യൂഷൻ പ്ലാറ്റ്‌ഫോമായി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നതായി കമ്പനി പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ, കൊട്ടക് ചെറിയുടെ ഉയർന്ന പ്രകടനമുള്ള ടീം സ്റ്റോക്ക് ബാസ്‌ക്കറ്റുകൾ, റോബോ അഡൈ്വസറി, ലൈഫ്-മെഡിക്കൽ- ജനറൽ- ഇൻഷുറൻസ് തുടങ്ങിയ സാമ്പത്തിക ജീവിത-ഘട്ട പരിഹാരങ്ങൾ ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറഞ്ഞു.

കൊട്ടക് ചെറി ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ഉപഭോക്താവിന് പാൻ, ആധാർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ ഉണ്ടായിരിക്കണമെന്ന് കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് അറിയിച്ചു.

X
Top