ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

741 കിലോമീറ്റര്‍ ഒറ്റപ്പാതയില്‍ പാളം നവീകരിച്ചതോടെ കൊങ്കണില്‍ ട്രെയിനുകൾക്ക് വേഗം കൂടി

കണ്ണൂർ: കൊങ്കണിലെ 741 കിലോമീറ്റർ ഒറ്റപ്പാതയില്‍ പാളം നവീകരിച്ചതിനെത്തുടർന്ന് തീവണ്ടികള്‍ 120 കി.മീ. വേഗത്തില്‍ ഓടും.

കേരളത്തില്‍ റെയില്‍പ്പാളത്തിലെ വളവാണ് തടസ്സം. പാളങ്ങള്‍ ബലപ്പെടുത്തി, വളവുകള്‍ നിവർത്തുന്ന പ്രവൃത്തി ഇവിടെ ഇഴയുകയാണ്. മംഗളൂരു-ഷൊർണൂർ സെക്ഷനില്‍ 110 കി.മീ. വേഗമുണ്ട്. ഷൊർണൂർ-എറണാകുളം സെക്ഷനിലെത്തുമ്പോള്‍ വന്ദേഭാരതിനടക്കം 80 കി.മീ. വേഗതയേ ഉള്ളൂ.

എറണാകുളം-കായംകുളം-തിരുവനന്തപുരം റൂട്ടില്‍ 110-ല്‍ ഓടിക്കാം. എന്നാല്‍ എറണാകുളം-കോട്ടയം-തിരുവനന്തപുരം റൂട്ടില്‍ 80-90 കിലോമീറ്ററേ പറ്റൂ.

ഷൊർണൂർ-മംഗളൂരു സെക്ഷനിലെ 307 കിലോമീറ്ററില്‍ വേഗം 110 കി.മിറ്ററില്‍നിന്ന് 130 കി.മീ. ആക്കി ഉയർത്തുന്ന പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല. 288 വളവുകളാണ് നിവർത്തേണ്ടത്. ടെൻഡർ 2023 ജൂലായിലാണ് വിളിച്ചത്.

എന്നാല്‍ പണി ഒന്നുമായില്ല. 12 മാസത്തിനുള്ളില്‍ പണി പൂർത്തീകരിക്കാനായിരുന്നു നിർദേശം. കൊടും വളവുകളുടെ വൃത്തദൈർഘ്യം വർധിപ്പിച്ചും സ്ഥലമേറ്റെടുക്കാതെയുമാണ് പ്രവൃത്തി നടത്തുന്നത്.

തിരുവനന്തപുരം-ഷൊർണൂർ പാതയില്‍ 76 ചെറിയ വളവുകളാണ് നിവർത്തുന്നത്. 2023 ഒക്ടോബറില്‍ ടെൻഡർ വിളിച്ചു. തിരുവനന്തപുരം-കായംകുളം (22), എറണാകുളം-ആലപ്പുഴ-കായംകുളം (10), എറണാകുളം-കോട്ടയം-കായംകുളം (22) ഷൊർണൂർ-എറണാകുളം (22) സെഷനുകളിലായി 40 സെന്റീമീറ്റർ മുതല്‍ ഒരുമീറ്റർ വരെ നീളത്തിലുള്ള വളവുകളാണ് നിവർത്തേണ്ടത്.

തീവണ്ടികളുടെ ഓട്ടം ക്രമീകരിച്ചുള്ള ‘സമയ ഇടനാഴി’ (കോറിഡോർ ബ്ലോക്ക്്) യിലാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടത്. എന്നാല്‍ പല സെക്ഷനിലും ഇതിന് സമയം കുറവാണ്.

കൊങ്കണില്‍ കുതിക്കും
നേത്രാവതി, മംഗള എക്സ്പ്രസുകള്‍ ഉള്‍പ്പെടെ എല്‍.എച്ച്‌.ബി. കോച്ചുകളില്‍ ഓടുന്ന 45 വണ്ടികളുടെ വേഗമാണ് കൊങ്കണ്‍പാതയില്‍ വർധിപ്പിച്ചത്. ഇതില്‍ ഭൂരിഭാഗവും കേരളത്തിലൂടെ ഓടുന്ന വണ്ടികളാണ്.

പരമ്പരാഗത കോച്ചുകള്‍ക്ക് വേഗം 110-ല്‍ കൂട്ടാനാകില്ല. കൊങ്കണ്‍ പാതയിലെ മണ്‍സൂണ്‍ വേഗം 40-75 കിലോമീറ്ററാണ്. നവംബർ ഒന്നുമുതല്‍ ജൂണ്‍ 10 വരെ 100-110 കിലോമീറ്ററിലോടും. ഇതാണ് വർധിപ്പിച്ചത്.

X
Top