ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

കപ്പല്‍ നിര്‍മാണത്തിലെ മഹാറാണി

അറബിക്കടലിന്റെ റാണിക്ക് അലങ്കാരമാണ് കൊച്ചിയുടെ ഈ മഹാറാണി. 

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ കമ്പനി- കൊച്ചി ഷിപ്പ്‌യാര്‍ഡ്. രാജ്യത്തെ ഏറ്റവും വിപുലമായ മെയിന്റനന്‍സ് സംവിധാനവും ഇവിടെത്തന്നെയാണ് ഉള്ളത്. ഇന്ത്യയുടെ അഭിമാനമായ വിമാനവാഹിനി- ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മിച്ചത് കൊച്ചി ഷിപ്പിയാര്‍ഡ് ആണ്. ഇന്ത്യയില്‍ അതിന് സൗകര്യമുള്ള ഏക നിര്‍മ്മാണ യൂണിറ്റ് ആണിത്. 1,20,000 ഉണഠ ശേഷുള്ള കപ്പലുകള്‍ ഇവിട നിര്‍മ്മിക്കാനാകും. ഷിപ്പ് ഡിസൈന്‍ ബില്‍ഡിംഗ് റിപ്പയര്‍ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഉഡുപ്പി, ഹൂബ്ലി കപ്പല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ കൊച്ചി ഷിപ്പ്‌യാര്‍ഡിന് കീഴിലാണ്. 1972ല്‍                                       ആണ് കൊച്ചി ഷിപ്പിയാര്‍ഡിന്റെ തുടക്കം. 2017ല്‍ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. കമ്പനി വില്‍ക്കുന്നു എന്നൊക്കെയുള്ള വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലായിരുന്നു ലിസ്റ്റിങ്. ഐപിഒ ഘട്ടത്തില്‍ തന്നെ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായി. ഇഷ്യൂ ഓവര്‍സബ്‌സ്‌ക്രൈബ് ചെയ്തു. ഓഹരി വിപണിയില്‍ മിന്നുന്ന പ്രകടനം നടത്തിയ ഷിപ്പ്‌യാര്‍ഡ് നിക്ഷേപകര്‍ക്ക് നല്ല നേട്ടമുണ്ടാക്കി.  തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മികച്ച വരുമാനവും ലാഭവും കമ്പനി ഉണ്ടാക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍.  ഷിപ്പ് മെയിന്റനന്‍സ് ഫെസിലിറ്റി കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്. കൂടുതല്‍ നിര്‍മാണ കരാറുകള്‍ ഏറ്റെടുക്കാനുള്ള ശേഷി ആര്‍ജിച്ചു കഴിഞ്ഞു. ഒന്നിന് പിറകെ                               ഒന്നായി കരാറുകളും ലഭിക്കുന്നു. 

2000 നടുത്ത് ജീവനക്കാര്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്യുന്നു.  ഒട്ടേറെ ചെറുകിട ഇടത്തരം കമ്പനികളെ വലിയ നിര്‍മാണ, അറ്റകുറ്റപ്പണികളില്‍ പങ്കാളികളാക്കുന്നതില്‍ കൊച്ചി ഷിപ്പ്‌യാര്‍ഡ് ശ്രദ്ധിക്കുന്നു. ഇത്തരമൊരു വന്‍കിട കമ്പനിയുടെ സാന്നിധ്യം ചെറുകിടക്കാര്‍ക്ക് കൂടി ഗുണകരമാകുന്ന മോഡല്‍ ഉണ്ടാക്കുന്ന ഇന്‍ഡസ്ട്രി ഇംപാക്ട് ചെറുതല്ല.  യൂറോപ്പ്, വെസ്റ്റ് ഏഷ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ ഷിപ്പിങ് ലൈനുകളുടെ ഓര്‍ഡറുകളാണ് മുഖ്യമായും കൊച്ചി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് ലഭിക്കുന്നത്. 

അവരുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കൊച്ചിഷിപ്പ്‌യാര്‍ഡിന്റെ പല മടങ്ങ് ശേഷീവര്‍ധനയും വിപുലീകരണവും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. അതിനുള്ള ബ്ലൂ പ്രിന്റ് ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞു. ആഗോള ഷിപ്പിങ്ങ് വ്യവസായത്തില്‍ ചൈന, കൊറിയ എന്നീ രാജ്യങ്ങളുടെ അസൂയപ്പെടുത്തുന്ന നേട്ടങ്ങള്‍ ആണ് സര്‍ക്കാരിന് മാതൃകയും പ്രചോദനവും. അത്ര വിപുലമായ ഒരു വ്യവസായ മേഖലയാണിത്. ഷിപ്പ്‌യാര്‍ഡ് വിപുലീകരണവും വികസനവും കേരളത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

X
Top