സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

കൊച്ചി ലുലു മാളിനും ലഖ്‌നൗ ലുലുവിനും യുഎസിൽ നിന്ന് പുരസ്‌കാരങ്ങൾ

കൊച്ചി: ആഗോള റീട്ടെയിൽ(Global Retail) രംഗത്തെ ഏറ്റവും മികച്ച പുരസ്‌കാരങ്ങളിലൊന്നായ ഐസിഎക്സ്സി മാക്സി പുരസ്‌കാരം(ICXC Maxi Award) ലുലു ഗ്രൂപ്പിന്.

എക്‌സ്‌പീരൻഷ്യൽ സിംഗിൾ മാർക്കറ്റ് പ്ലേസിന് കൊച്ചി ലുലു മാളിനും ഇന്റഗ്രേറ്റഡ് സിംഗിൾ മാർക്കറ്റ് പ്ലേസിന് ലഖ്‌നൗ ലുലു മാളിനുമാണ് അവാർഡുകൾ.

അമേരിക്കയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

ഏഷ്യ, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തെ വിവിധിയിടങ്ങളിലുള്ള 75ലേറെ ആഗോള ഷോപ്പിംഗ് കേന്ദ്രങ്ങളോട് മത്സരിച്ചാണ് ലുലു പുരസ്‌കാരം നേടിയത്.

ഐ.സി.എ.സി മാക്‌സി സിൽവർ പുരസ്‌കാരങ്ങളാണ് ലുലുവിന് ലഭിച്ചത്. ലുലുവിന്റെ മാർക്കറ്റിംഗ് മികവിനുള്ള അംഗീകാരമാണിത്.

ലുലു മാളിനകത്ത് നടന്ന ഇൻഡോർ വടംവലി മത്സരമാണ് കൊച്ചി ലുലുവിനെ അവാർഡിന് അർഹമാക്കിയത്. ലോകത്ത് ആദ്യമായാണ് ഇൻഡോർ വടംവലി മത്സരം മാളിനകത്ത് സംഘടിപ്പിച്ചത്.

പ്രാദേശിക കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്ന മാർക്കറ്റിംഗ് മികവ് കൂടി വിലയിരുത്തിയാണ് പുരസ്‌കാരം.

രാജ്യത്തെ വിവാഹസങ്കൽപ്പങ്ങളുടെ പ്രധാന്യവും പാരമ്പര്യവും വ്യക്തമാക്കി നടന്ന വെഡിംഗ് ഉത്സവിലെ മികവ് കണക്കിലെടുത്താണ് ലഖ്‌നൗ ലുലു മാളിന് അവാർഡ്.

X
Top