
കൊച്ചി: ഡാറ്റാ അടിസ്ഥാനസൗകര്യങ്ങളില്‍ രാജ്യത്തിന്റെ സ്‌ഫോടനാത്മകമായ വളര്‍ച്ചാ തരംഗത്തിന്റെ വാഹകര്‍ എന്ന നിലയില്‍ കൊച്ചി ദക്ഷിണേന്ത്യയിലെ എഐ ഫോര്‍വേഡ് ഡെസ്റ്റിനേഷനായും ഡാറ്റാ സെന്റര്‍ ഹബ്ബായും മാറുകയാണ്. ഈ വർഷാവസാനത്തോടെ ഇന്ത്യയുടെ ഡാറ്റാ സെന്റര്‍ ശേഷി 2,070 മെഗാവാട്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പ്രാദേശിക ഡാറ്റാസ്ഫിയര്‍ വളര്‍ച്ചയും ചെലവ് കാര്യക്ഷമതാ നേട്ടങ്ങളും കാരണം പുതിയ ഡാറ്റാ സെന്റര്‍ നിക്ഷേപങ്ങള്‍ക്ക് കൊച്ചി പോലുള്ള വളര്‍ന്നുവരുന്ന ഡിജിറ്റല്‍ നഗരങ്ങള്‍ മുന്‍ഗണന നേടുന്നു. ഇത് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ആവാസ വ്യവസ്ഥയില്‍ ഒരു സുപ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റുന്നു.
പ്രത്യേകിച്ചും ആഭ്യന്തര, ആഗോള സാങ്കേതിക സ്ഥാപനങ്ങളെ ഇത് ആകര്‍ഷിക്കുന്നത് തുടരുന്നതിനാല്‍. കൊച്ചിയുടെ വികസിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സാന്നിധ്യത്തിന് അനുസൃതമായിക്കൊണ്ട് തന്നെയാണ് നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ചിന്താപൂര്‍വം കൊണ്ടുവരുന്ന മെച്ചപ്പെടുത്തലുകളും സംഭവിക്കുന്നത്. അതില്‍ സ്മാര്‍ട് വീഡിയോ അനലിറ്റിക്‌സ് സിസ്റ്റങ്ങളുടെ സംയോജനവും ഉള്‍പ്പെടുന്നു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ദൈനംദിന സുരക്ഷ, കാര്യക്ഷമത, പൊതു സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്മാര്‍ട് സിറ്റി ദര്‍ശനത്തിന്റെ ഭാഗമായി നഗര പൊതു ഇടങ്ങളിലും, ഗതാഗത കേന്ദ്രങ്ങളിലും, അവശ്യ സേവന മേഖലകളിലും നൂതനമായ എഐ നിയന്ത്രിത ക്യാമറകളും വീഡിയോ അനലിറ്റിക്‌സും സ്വീകരിച്ചിരിക്കുന്നു.
ഗതാഗത നിയമങ്ങള്‍ നടപ്പിലാക്കലും മാലിന്യ നിരീക്ഷണവും മുതല്‍ ജനക്കൂട്ട നിരീക്ഷണവും അടിയന്തര പ്രതികരണവും വരെയുള്ള കാര്യങ്ങളില്‍ ആധുനിക വീഡിയോ, അനലിറ്റിക്‌സ് സംവിധാനങ്ങള്‍ വലിയ അളവിലുള്ള വീഡിയോ ഡാറ്റയെ ആശ്രയിക്കുന്നു. ഹൈഡെഫനിഷന്‍ ക്യാമറകള്‍, ഇന്‍സൈറ്റ് അനലിറ്റിക്‌സ്, റിയല്‍ടൈം അലേര്‍ട്ടുകള്‍ എന്നിവ നഗര ഭരണത്തിന്റെ അടിസ്ഥാനമായി മാറുകയാണ്. എന്നാല്‍ സംഭരണ അടിസ്ഥാന സൗകര്യങ്ങളിലെ വന്‍ ആവശ്യകത സൃഷട്ടിക്കുന്നു ഈ ഡിജിറ്റല്‍ ഇന്റലിജന്‍സ്. ഡാറ്റ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ വിപുലീകരിക്കാവുന്നതും സുരക്ഷിതവും എഐ തയ്യാറായതുമായ സംഭരണം പ്രവര്‍ത്തന വിജയത്തിന്റെ കാതലായി മാറുന്നു.
ഉയര്‍ന്ന ഈര്‍പം, ചൂട്, ഊര്‍ജ ഉപഭോഗം തുടങ്ങിയ ഘടകങ്ങള്‍ സവിശേഷമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കൊച്ചി പോലുള്ള ചലനാത്മകവും വേഗത്തില്‍ വളരുന്നതുമായ നഗരങ്ങളില്‍ വിശ്വസനീയമായി പ്രവര്‍ത്തിക്കാനും ഡാറ്റ സമഗ്രത സംരക്ഷിക്കാനുമാണ് വീഡിയോ, അനലിറ്റിക്‌സ് ഹാര്‍ഡ് ഡ്രൈവുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഒരു എഐ മുന്നേറ്റ കേന്ദ്രമായി കൊച്ചി സ്വയം നിലകൊള്ളുന്നതിനാല്‍ ഹാര്‍ഡ് ഡ്രൈവുകളെ തന്ത്രപരമായ ആസ്തികളായി കണക്കാക്കുന്നതിലേക്ക് ഊന്നല്‍ മാറണം. തീരുമാനമെടുക്കുന്നവരും സിസ്റ്റം ഇന്റഗ്രേറ്റര്‍മാരും പൊതു ഏജന്‍സികളും ഭാവിയിലെ ഡാറ്റ വളര്‍ച്ചയ്ക്കനുസരിച്ച് സ്‌റ്റോറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഏത് വേണമെന്നതിന് മുന്‍ഗണന നല്‍കണം. ഇവ വെറും സാങ്കേതിക സവിശേഷതകളല്ല, പ്രവര്‍ത്തന തുടര്‍ച്ച, പൊതുജന വിശ്വാസം, നഗര പ്രതിരോധം എന്നിവയിലെ ദീര്‍ഘകാല നിക്ഷേപങ്ങളാണ്.






