അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

റിയൽ എസ്റ്റേറ്റ് ഹബ്ബാകാൻ കോയമ്പത്തൂരിനൊപ്പം കൊച്ചിയും

ന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഹബുകളായി ഉയരുകയാണ് ചില കുഞ്ഞൻ നഗരങ്ങൾ. പലതും ബെംഗളൂരു, മുംബൈ, ഡൽഹി നഗരങ്ങളെയും കടത്തി വെട്ടുന്ന ഉഗ്രൻ ഹോട്ട്സ്പോട്ടുകളാകും. പണം മുടക്കിയാൽ വെറുതെയാവില്ല എന്ന് ചുരുക്കം.

ദക്ഷിണേന്ത്യയിലുമുണ്ട് കോയമ്പത്തൂരും തിരുപ്പതിയുമുൾപ്പെടെ മൂല്യം ഉയരുന്ന ചില നഗരങ്ങൾ. മൊത്തം 17 നഗരങ്ങളുടെ മാ‍ർക്കറ്റ് വാല്യു കുതിക്കും എന്ന് പ്രവചിച്ചിരിക്കുന്നത് പ്രോപ്പർട്ടി റിസേർച്ച് ഇസ്ഥാപനമായ കോളിയേഴ്സ് ആണ്.

2030-ഓടെ ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖല ഒരു ലക്ഷം കോടി ഡോളറിൻേറതാകും എന്നാണ് വിലയിരുത്തൽ. 2050-ഓടെ മൂല്യം അഞ്ചു ലക്ഷം കോടി ഡോളറാകും. മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ പ്രോപ്പർട്ടി വില കുതിച്ചുയർന്നിരിക്കുകയാണ്.

എന്നാൽ റിയൽ എസ്റ്റേറ്റ് നിക്ഷേപകർ മറ്റ് നഗരങ്ങൾ തേടുന്നുണ്ട് . രാജ്യത്ത് റിയൽ എസ്റ്റേറ്റ് ഹബ്ബാകാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിൽ അമൃത്‌സർ, അയോധ്യ, ജയ്പുർ, കാൺപുർ, ലഖ്‌നൗ, വാരാണസി എന്നീ നഗരങ്ങളുമുണ്ട്.

പട്‌ന, ദ്വാരക, നാഗ്പുർ സൂറത്ത് തുടങ്ങിയ നഗരങ്ങളുടെയും റിയൽ എസ്റ്റേറ്റ് മൂല്യം ഉയരും. ദക്ഷിണേന്ത്യയിൽ കോയമ്പത്തൂർ, തിരുപ്പതി, വിശാഖപട്ടണം, ഇൻഡോർ എന്നീ നഗരങ്ങൾക്കൊപ്പം കേരളത്തിൽ നിന്ന് കൊച്ചിയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ടൂറിസവും ഡിജിറ്റലൈസേഷനും തുണയാകും
ഈ നഗരങ്ങളിൽ റെസിഡൻഷ്യൽ പ്രോജക്ടുകൾക്ക് മാത്രമല്ല ഓഫീസുകൾ, വെയർഹൗസിംഗ്, ടൂറിസം മേഖലകൾക്കും മൂല്യം കൂടും. ഈ നഗരങ്ങളിലെ തൊഴിൽ അന്തരീക്ഷവും മാറും.

വർക്ക്‌സ്‌പേസ് ലാൻഡ്‌സ്‌കേപ്പുകളിലെ മാറ്റങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ഡിജിറ്റലൈസേഷൻ എന്നിവ ഈ നഗരങ്ങളുടെ മുന്നേറ്റത്തിന് കാരണമാകും എന്നാണ് വിലയിരുത്തൽ.

കോയമ്പത്തൂർ, ഇൻഡോർ എന്നീ നഗരങ്ങൾക്കൊപ്പം കൊച്ചിയും ശക്തമായ സാറ്റലൈറ്റ് ഓഫീസ് മാർക്കറ്റുകളായി ഉയർന്നുവരുന്നു. ജയ്പുർ, കാൺപുർ, ലഖ്നൗ, നാഗ്പുർ, പട്ന, സൂറത്ത് എന്നീ നഗരങ്ങക്ക് ഡിജിറ്റലൈസേഷൻ തുണയാകുമെന്ന് കരുതുമ്പോൾ അമൃത്‌സർ, അയോധ്യ, ദ്വാരക, പുരി, ഷിർദി, തിരുപ്പതി, വാരണാസി തുടങ്ങിയ നഗരങ്ങൾ ആത്മീയ വിനോദസഞ്ചാര സാധ്യതകൾ കൊണ്ട് വളർച്ച നേടിയേക്കും എന്നാണ് കണക്കാക്കുന്നത്.

X
Top